വേട്ടയാടൽ ഭയന്ന് ഒളിച്ചോടില്ല –ഡോ. കഫീൽ ഖാൻ
text_fieldsകൊച്ചി: ഭരണകൂടത്തിെൻറ വേട്ടയാടൽ ഭയന്ന് ഒരിക്കലും ഒളിച്ചോടില്ലെന്ന് ഡോ. കഫീൽ ഖാൻ. പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ഇടയിൽ ഡോക്ടറായി പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നത്. കീഴ്പ്പെടുത്താനും നിശ്ശബ്ദമാക്കാനുമുള്ള ശ്രമങ്ങളാണ് ഭരണകൂടങ്ങളുടെ തണലിൽ അരങ്ങേറുന്നത്. ഇതിനെതിരെ സമൂഹത്തിൽനിന്ന് ശക്തമായ പ്രതികരണങ്ങൾ ഉണ്ടാകണം. സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംഘടിപ്പിച്ച സൂം മീറ്റിങ്ങിൽ ജയിലനുഭവങ്ങൾ വിവരിക്കുകയായിരുന്നു അദ്ദേഹം.
തനിക്കെതിരെ വ്യാജ േകസാണ് ഉണ്ടാക്കിയതെന്ന് അലഹബാദ് ഹൈകോടതി വിധിയിലൂടെ തെളിഞ്ഞു. നീതിക്കായുള്ള പോരാട്ടത്തിൽ തനിക്കൊപ്പമായിരുന്നു രാജ്യത്തെ ജനങ്ങൾ. എം.പി എന്ന നിലയിൽ ഇ.ടി. മുഹമ്മദ് ബഷീറിെൻറ ഇടപെടൽ മറക്കാനാവില്ല. ഒാക്സിജൻ കിട്ടാതെ നവജാത ശിശുക്കൾ മരിച്ച സംഭവം പുറത്തുവന്നതുമുതൽ യു.പി സർക്കാർ തനിക്ക് പിറകെയായിരുന്നു.
ജയിലിൽ മാനസികമായും ശാരീരികമായും ഒേട്ടറെ പീഡനങ്ങൾ അനുഭവിക്കേണ്ടിവന്നു. കുടുംബവും ഒരുപാട് പ്രയാസങ്ങൾ നേരിട്ടു. ചപ്പാത്തിയും പച്ചവെള്ളവും മാത്രമായിരുന്നു ജയിൽ ഭക്ഷണം. തന്നെപ്പോലെ നിരവധി നിരപരാധികൾ ജയിലുകളിൽ നീതിക്കായി കാത്തുകഴിയുകയാണ്. കോവിഡിെൻറ മറവിൽ ഭരണകൂടങ്ങൾക്കെതിരെ ഉയരുന്ന എല്ലാ പ്രതിരോധങ്ങളെയും അടിച്ചമർത്തുകയാണ്. വർഗീയതമാത്രമാണ് ബി.ജെ.പി സർക്കാർ പറയുന്നത്. ഒരു രാഷ്ട്രീയപാർട്ടിയിലും ചേരാൻ ആഗ്രഹിക്കുന്നില്ലെന്നും ഡോക്ടറായി പ്രവർത്തിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് നഹാസ് മാള അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ, സി.ടി. സുഹൈബ്, പി. മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.