സഹോദരിമാർക്ക് മർദനമേറ്റ സംഭവം; ഒത്തുതീർപ്പിന് ശ്രമിച്ചില്ലെന്ന് പി. അബ്ദുൽ ഹമീദ് എം.എൽ.എ
text_fieldsതേഞ്ഞിപ്പലം (മലപ്പുറം): അപകടകരമായ ഡ്രൈവിങ് ചോദ്യം ചെയ്ത സഹോദരിമാർക്ക് യുവാവിന്റെ മർദനമേറ്റ സംഭവത്തിൽ ഒത്തുതീർപ്പിന് ശ്രമിച്ചിട്ടില്ലെന്ന് വള്ളിക്കുന്ന് എം.എൽ.എ പി. അബ്ദുൽ ഹമീദ്. കാലിക്കറ്റ് സർവകലാശാലക്കടുത്ത് തേഞ്ഞിപ്പലം പാണമ്പ്രയിൽ നടുറോഡിൽ വെച്ചായിരുന്നു യുവതികളെ കാർ യാത്രക്കാരൻ മർദിച്ചത്.
'ഇപ്പോൾ മീഡിയാവൺ ചാനലിൽ തേഞ്ഞിപ്പലം പാണമ്പ്രയിൽ ഉണ്ടായ സഹോദരിമാർക്ക് യുവാവിന്റെ മർദ്ദനം നടന്ന സംഭവത്തിൽ മധ്യസ്ഥശ്രമം നടത്തുന്നതായി ഞാൻ പറഞ്ഞതായി റിപ്പോർട്ട് ചെയ്തത് ശ്രദ്ദയിൽപ്പെട്ടു.
യഥാർത്ഥത്തിൽ വിഷയത്തിൽ ജനപ്രതിനിധി എന്ന നിലയിൽ കൂടുതൽ വ്യക്തത മനസിലാക്കി പ്രതികരിക്കാറാണ് പതിവ് ശൈലി. അതേസമയം വിഷയത്തിൽ കുറ്റമറ്റ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് എന്റെ പക്ഷം. അതല്ലാതെ കുറ്റക്കാരെ സംരക്ഷിക്കുന്നതിനുള്ള നിലപാട് പൊലീസ് സ്വീകരിക്കാനും പാടില്ല'-പി. അബ്ദുൽ ഹമീദ് ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ മാസം 16നായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂട്ടറിലിരിക്കുന്ന യുവതികളെ യുവാവ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. സഹോദരികളുടെ പരാതിയിൽ തിരൂരങ്ങാടി സ്വദേശി ഇബ്രാഹിം ഷബീറിനെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസം 16നായിരുന്നു കേസിനാസ്പദമായ സംഭവം. ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ് നടപടി.
അതേസമയം യുവാവിനെതിരെ നടപടിയെടുക്കാതെ പൊലീസ് ഒത്തുതീർപ്പിനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് യുവതികളുടെ ആരോപണം. പരാതി നൽകി ഒരാഴ്ച പിന്നിട്ടിട്ടും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. പ്രതി നാട്ടിൽ തന്നെയുണ്ടെന്നും വാഹനം പൊലീസ് വിട്ടുകൊടുത്തെന്നും യുവതികൾ പറഞ്ഞു. നിങ്ങൾ നോക്കി വണ്ടി ഓടിക്കണ്ടേ എന്ന് പൊലീസ് ചോദിച്ചതായി പെൺകുട്ടികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.