അതിവേഗ പാത പദ്ധതിരേഖ പുറത്തുവിടാൻ മടി
text_fieldsതിരുവനന്തപുരം: വിശദ പദ്ധതി രേഖയിലും (ഡി.പി.ആർ) പാരിസ്ഥിതികാഘാത റിപ്പോർട്ടിലും ഒളിച്ചുകളി തുടരുന്നതിനിടെ കെ റെയിൽ പദ്ധതിക്ക് ഭൂമിയേറ്റെടുക്കാൻ തിരക്കിട്ട ശ്രമങ്ങൾ. പദ്ധതിരേഖ ആവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷകൾക്ക് വ്യക്തമായ മറുപടി നൽകുകയോ റിപ്പോർട്ട് പുറത്തുവിടുകയോ ചെയ്യുന്നില്ല.
ആക്ഷൻ കൗൺസിലുകളും പരിസ്ഥിതി സംഘടനകളും ഡി.പി.ആറിനായി സമീപിച്ചെങ്കിലും നൽകിയില്ല. 11 ജില്ലകളിൽ ഭൂമിയേറ്റെടുക്കൽ സെല്ലുകൾ തുടങ്ങുേമ്പാഴും സ്റ്റോപ്പുകളും വേഗവും അലൈൻമെൻറുമല്ലാതെ പദ്ധതി രേഖകൾ സംബന്ധിച്ച വിശദാംശങ്ങെളാന്നും പുറത്തുവിട്ടിട്ടില്ല.
അതിനിടെ, റവന്യൂ മന്ത്രിയുടെ നിർദേശംപോലും മറികടന്നാണ് ഭൂമിയേറ്റെടുക്കൽ ശ്രമങ്ങൾ. കേന്ദ്രാനുമതിയും റെയിൽവേ ബോർഡിെൻറ അനുമതിയും ലഭിച്ചശേഷമേ ഭൂമിയേെറ്റടുക്കൽ ആരംഭിക്കാവൂ എന്നായിരുന്നു മന്ത്രിയുടെ ശിപാർശ. പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കും മുമ്പാണ് ഭൂമിയേറ്റെടുക്കൽ സെല്ലുകൾ ആരംഭിച്ചത്. ഒാരേസമയം ഗതാഗത വകുപ്പിലും റവന്യൂ വകുപ്പിലും ഫയൽ രൂപവത്കരിച്ചായിരുന്നു നീക്കം.
സംസ്ഥാനത്തിെൻറ ഗതാഗത വികസനത്തിൽ കാര്യമായ മുൻഗണനയല്ലാത്തതും നിലവിൽ കേരളം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങെള കൂടുതൽ രൂക്ഷമാക്കുന്നതുമാണ് കെ റെയിൽ പദ്ധതിയെന്ന ആക്ഷേപം ശക്തമാണ്.
സംസ്ഥാനത്തിെൻറ ഒരു വർഷത്തെ റവന്യൂ ചെലവിന്റെ പകുതിയോളം തുകയാണ് ചെലവഴിക്കേണ്ടിവരിക. സമാന്തരമായി അതിവേഗ പാതാ നീക്കത്തിനെതിരെ പ്രതിഷേധവും ശക്തമാവുകയാണ്. ജനുവരി മധ്യത്തോടെ പ്രചാരണ ജാഥ നടത്താനുള്ള തയാറെടുപ്പിലാണ് സംസ്ഥാന കെ റെയിൽ വിരുദ്ധ ജനകീയസമിതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.