രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല -അഞ്ജു ബോബി ജോർജ്
text_fieldsബംഗളൂരു: തെൻറ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകളിൽ വാസ്തവമില്ലെന്നും രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും അന്താരാഷ്ട്ര കായികതാരവും അത്ലറ്റിക് ഫെഡറേഷൻ സീനിയർ വൈസ്പ്രസിഡൻറുമായ അഞ്ജു ബോബി ജോർജ്.
കേരളത്തിലെ നിയമസഭ തെരെഞ്ഞടുപ്പ് മുന്നിൽക്കണ്ട് അഞ്ജുവിനെ രാജ്യസഭ എം.പിയാക്കാൻ ബി.ജെ.പി നീക്കം നടത്തുന്നുവെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അവർ.
പബ്ലിസിറ്റി ലക്ഷ്യമിട്ടാണ് ഇത്തരം വാർത്തകൾ പടച്ചുവിടുന്നത്. പലരും വിളിച്ചുപറഞ്ഞപ്പോഴാണ് ഇതേക്കുറിച്ച് അറിയുന്നത്. രാഷ്ട്രീയമല്ല തെൻറ ലക്ഷ്യം. കായികമേഖലയുടെ വളർച്ചക്കായുള്ള വിവിധ പദ്ധതികളാണ് ഇപ്പോൾ മനസ്സിൽ. അവ ഒാരോന്നായി നടപ്പാക്കുന്ന തിരക്കിലാണെന്നും അഞ്ജു പറഞ്ഞു.
ചെന്നൈ കസ്റ്റംസിലായിരുന്ന അഞ്ജു 22 വർഷത്തെ സേവനത്തിന് ശേഷം ഡിസംബർ 11ന് ജോലിയിൽ നിന്ന് സ്വയം വിരമിച്ചിരുന്നു. ബംഗളൂരുവിൽ പ്രവർത്തിക്കുന്ന അഞ്ജു ബോബി സ്പോർട്സ് ഫൗണ്ടേഷെൻറ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്താൻ പദ്ധതിയുണ്ടെന്നും അഞ്ജു പറഞ്ഞു. ഫൗണ്ടേഷന് അടുത്തിടെ കേന്ദ്ര കായിക മന്ത്രാലയം അഞ്ചു കോടി രൂപ ഫണ്ട് അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.