‘ഇങ്ങനെയൊരു മടക്കം പ്രതീക്ഷിച്ചില്ല’ -പൊലീസ് തിരിച്ചയച്ച പത്മാവതി
text_fieldsഒരാഴ്ച മുമ്പ് വിജയവാഡയിലെ വീട്ടിൽ നിന്ന് ശബരിമല തീർഥാടനത്തിനായി പുറപ്പെടുമ്പോൾ ഇങ്ങനെയൊരു മടക്കം പ്രതീക്ഷ ിച്ചിരുന്നില്ലെന്ന് പൊലീസ് തിരിച്ചയച്ചവരുടെ കൂട്ടത്തിലെ പത്മാവതി നായിഡു പറയുന്നു. 1100 കി.മീ യാത്ര ചെയ്താണ് ബന് ധുക്കളായ 18 പേരുടെ സംഘം ആന്ധ്രപ്രദേശിലെ വിജയവാഡയിൽ നിന്ന് ശബരിമലയിലെത്തിയത്. എന്നാൽ, കൂട്ടത്തിലെ 50 വയസിൽ താഴെയു ള്ള സ്ത്രീകളെ പൊലീസ് മല കയറാൻ അനുവദിക്കാതെ തിരിച്ചയക്കുകയായിരുന്നു.
സുപ്രീംകോടതിയുടെ കഴിഞ്ഞ വർഷത്തെ വിധിയെ കുറിച്ച് അറിയാമായിരുന്നെന്ന് പത്മാവതി പറയുന്നു. ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും കയറാമെന്നാണല്ലോ വിധി. സന്നിധാനത്തെത്തി അയ്യപ്പന് മുന്നിൽ പ്രാർഥിക്കുകയെന്നത് ജീവിതാഭിലാഷമായിരുന്നു -42കാരിയായ ഇവർ പറഞ്ഞു.
സ്ത്രീകൾക്കുള്ള നിയന്ത്രണം കോടതി എടുത്തുകളഞ്ഞതല്ലേയെന്ന് ഞാൻ ചോദിച്ചിരുന്നു. എന്നാൽ, പൊലീസുകാർ അതിന് മറുപടി നൽകിയില്ല. ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നാണ് അവർ പറഞ്ഞത്. മുകളിൽ നിന്നുള്ള നിർദേശം അനുസരിക്കുകയാണെന്നും പറഞ്ഞു.
ഞങ്ങൾക്ക് സുരക്ഷ നൽകേണ്ട പൊലീസുകാരാണ് തിരിച്ചയച്ചത്. ഒരു പ്രശ്നമുണ്ടാക്കുക ഞങ്ങളുടെ ലക്ഷ്യമല്ലായിരുന്നു. അതുകൊണ്ടാണ് ആഗ്രഹം ഉപേക്ഷിച്ച് തിരിച്ചുപോന്നത് -തിരിച്ചയക്കപ്പെട്ടവരുടെ കൂട്ടത്തിലെ മറ്റൊരു സ്ത്രീ വ്യക്തമാക്കി.
മണ്ഡലകാല തീർഥാടനത്തിന് തുടക്കമായ ശനിയാഴ്ചയാണ് 50 വയസിൽ താഴെയുള്ള സ്ത്രീകളെ പമ്പ ബേസ് ക്യാമ്പിൽ വെച്ച് പൊലീസ് തടഞ്ഞ് തിരിച്ചയച്ചത്. ശബരിമലയിലെത്തുന്ന യുവതികൾക്ക് സുരക്ഷ നൽകില്ലെന്നും ആവശ്യമുള്ളവർ കോടതി ഉത്തരവുമായി വരട്ടെയെന്നും സർക്കാർ നിലപാടെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.