കെ.എസ്.ആർ.ടി.സിയിൽ ഡയസ്നോൺ; ജോലിക്കെത്താത്തവരുടെ വേതനം പിടിക്കും
text_fieldsതിരുവനന്തപുരം: സൂചനാപണിമുടക്ക് നേരിടാൻ ഡയസ്നോൺ പ്രഖ്യാപനവുമായി കെ.എസ്.ആർ.ടി.സി. വെള്ളിയാഴ്ച അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ജീവനക്കാരുടെ വേതനം മേയ് മാസത്തെ ശമ്പളത്തിൽനിന്ന് ഈടാക്കുമെന്നും കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ അറിയിച്ചു
ശമ്പള വിതരണക്കാര്യത്തിൽ ഉറപ്പ് ലഭിക്കാത്തതിനെ തുടർന്നാണ് പ്രതിപക്ഷ തൊഴിലാളി യൂനിയനുകൾ കെ.എസ്.ആർ.ടി.സിയിൽ പണിമുടക്ക് പ്രഖ്യാപിച്ചത്. 24 മണിക്കൂറാണ് പണിമുടക്ക്. ഇന്ന് അർധരാത്രി 12ന് പണിമുടക്ക് ആരംഭിക്കും.
ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിനുശേഷമാണ് യൂനിയനുകൾ നിലപാട് വ്യക്തമാക്കിയത്. എല്ലാ മാസവും അഞ്ചിന് മുമ്പ് ശമ്പളം ലഭിക്കുന്നതിൽ ഉറപ്പ് ലഭിച്ചില്ലെന്ന് യൂനിയനുകൾ കുറ്റപ്പെടുത്തി. മന്ത്രി വിളിച്ച ചർച്ച പരാജയമാണെന്നും നേതാക്കൾ അറിയിച്ചു.
അതേസമയം, സമരത്തിനെതിരെ സി.ഐ.ടി.യു രംഗത്തുവന്നു. സമയം രാഷ്ട്രീയപ്രേരിതമാണെന്നും പങ്കെടുക്കില്ലെന്നും നേതാക്കൾ അറിയിച്ചു. പത്താം തീയതി ശമ്പളം ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും ഇവർ പറഞ്ഞു.
പണിമുടക്ക് കെ.എസ്.ആർ.ടി.സിയെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജുവും കുറ്റപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.