ഡൽഹിയിൽ പെട്രോളിനെ മറികടന്ന് ഡീസൽ വില
text_fieldsന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പെട്രോളിനേക്കാൾ കൂടുതൽ തുക നൽകണം ഡീസലടിക്കാൻ. ബുധനാഴ്ച 48 പൈസ കൂടി വർധിച്ചതോടെ ഡീസലിന് ഒരു ലിറ്ററിന് 79.88 രൂപയായി. അതേസമയം പെട്രോളിന് 79.76 രൂപയാണ് ഡൽഹിയിലെ വില. പെട്രോളിന് ബുധനാഴ്ച കമ്പനികൾ വിലവർധിപ്പിച്ചിട്ടില്ല. ഇതോടെയാണ് ഡീസലിെൻറ വില പെട്രോളിനെ മറികടന്നത്.
കഴിഞ്ഞ 18 ദിവസത്തിനിടെ പെട്രോളിന് 9.41 രൂപയും ഡീസലിന് 9.58 രൂപയുമാണ് ഡൽഹിയിൽ വർധിച്ചത്. അതേസമയം, കൊൽക്കത്ത, മുംബൈ, ചെന്നൈ നഗരങ്ങളിൽ പെട്രോളിന് തന്നെയാണ് കൂടുതൽ തുക. കൊൽക്കത്ത (81.45 - 75.06), മുംബൈ (86.54 - 78.22), ചെന്നൈ (83.04 - 77.17) എന്നിങ്ങനെയാണ് യഥാക്രമം പെട്രോളിെൻറയും ഡീസലിെൻറയും നിരക്ക്.
രാജ്യത്തെ ഇന്ധന വില ഇപ്പോൾ 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ക്രൂഡ് ഓയിലിന് വില ഇടിഞ്ഞപ്പോഴും ഇന്ധനവില കുതിക്കുകയാണ്. ജൂൺ ഏഴ് മുതലാണ് രാജ്യത്ത് ഇന്ധന വില ഉയരാൻ തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.