ഡീസൽ വില വർധന: കെ.എസ്.ആർ.ടി.സി ഹൈകോടതിയിൽ ഹരജി നൽകി
text_fieldsതിരുവനന്തപുരം: പൊതുമേഖല എണ്ണക്കമ്പനികളിൽനിന്ന് ബൾക്ക് പർച്ചേസ് വിഭാഗത്തിൽ ഇന്ധനം വാങ്ങുന്ന കെ.എസ്.ആർ.ടി.സിക്കുള്ള വില കുത്തനെ വർധിപ്പിച്ചതിനെതിരെ ഹൈകോടതിയിൽ ഹരജി സമർപ്പിച്ചതായി സി.എം.ഡി ബിജുപ്രഭാകർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
ലാഭകരമല്ലാത്ത റൂട്ടിൽ പോലും പൊതുജനങ്ങൾക്ക് യാത്രാ സൗകര്യമൊരുക്കാൻ സേവനം നടത്തുന്ന കെ.എസ്.ആർ.ടി.സിക്ക്, സ്വകാര്യ വാഹനങ്ങൾക്ക് നൽകുന്നതിന്‍റെ ഇരട്ടി നിരക്കിൽ ഇന്ധനം നൽകുന്നത് നീതീകരിക്കാനാകില്ലെന്ന് ഹരജിയിൽ പറയുന്നു.
സ്വകാര്യ ബസുടമകൾ കേരളത്തിലെ ഏതെങ്കിലും ഇന്ധന പമ്പിൽനിന്ന് 93.47 രൂപക്ക് ഒരു ലിറ്റർ ഡീസൽ വാങ്ങുമ്പോൾ കെ.എസ്.ആർ.ടി.സി 121.36 രൂപ നൽകണം. വിപണി വിലയെക്കാൾ 27.88 രൂപയുടെ വ്യത്യാസത്തിലാണ് എണ്ണക്കമ്പനികൾ ഡീസൽ നൽകുന്നത്. ഇത് തുല്യനീതിക്ക് യോജിക്കാത്തതാണെന്നും ഹരജിയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.