Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാ​ഴാതെ ഇന്ധനവില;...

താ​ഴാതെ ഇന്ധനവില; പെർമിറ്റ്​ തിരിച്ചേൽപിക്കുമെന്ന്​ ബസുടമകൾ

text_fields
bookmark_border
താ​ഴാതെ ഇന്ധനവില; പെർമിറ്റ്​ തിരിച്ചേൽപിക്കുമെന്ന്​ ബസുടമകൾ
cancel
കൊ​ച്ചി: രാ​ജ്യം പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ ​പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ മു​ഴു​കി​യി​രി​ക്കെ ഇ​ന്ധ​ന വി​ല​ക്ക​യ​റ്റം മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. പെ​​​ട്രോ​ൾ, ഡീ​സ​ൽ വി​ല​വ​ർ​ധ​ന വി​വി​ധ മേ​ഖ​ല​ക​ളെ ബാ​ധി​ച്ചി​ട്ടും കേ​ന്ദ്ര​സ​ർ​ക്കാ​റും എ​ണ്ണ​ക്ക​മ്പ​നി​ക​ളും ക​ണ്ണ​ട​ക്കു​ക​യാ​ണ്. എ​ന്നാ​ൽ, ഈ ​നി​ല തു​ട​ർ​ന്നാ​ൽ പെ​ർ​മി​റ്റ്​ തി​രി​ച്ചേ​ൽ​പി​ച്ച്​ സ​ർ​വി​സ്​ നി​ർ​ത്തി​വെ​ക്കു​മെ​ന്നാ​ണ്​ സ്വ​കാ​ര്യ​ബ​സു​ട​മ​ക​ളു​ടെ നി​ല​പാ​ട്. ചൊ​വ്വാ​ഴ്​​ച പെ​േ​​ട്രാ​ളി​ന്​ 11 പൈ​സ​യും ഡീ​സ​ലി​ന്​ 19 പൈ​സ​യും വ​ർ​ധി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്ത്​ യ​ഥാ​ക്ര​മം 78.59 രൂ​പ, 73.10, കൊ​ച്ചി​യി​ൽ 77.22, 71.72 എ​ന്നി​ങ്ങ​നെ​യാ​ണ്​ വി​ല. ക​ഴി​ഞ്ഞ 12 ദി​വ​സ​ത്തി​​നി​ടെ മാ​ത്രം ഡീ​സ​ൽ ലി​റ്റ​റി​ന്​ 2.02 രൂ​പ വ​ർ​ധി​ച്ചു. ഒ​രു വ​ർ​ഷ​ത്തി​നി​ടെ പെ​ട്രോ​ൾ ലി​റ്റ​റി​ന്​ 6.77 രൂ​പ​യും ഡീ​സ​ലി​ന്​ 5.69 രൂ​പ​യു​മാ​ണ്​ വ​ർ​ധി​ച്ച​ത്. ന​ട​പ്പ്​ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​​െൻറ ആ​ദ്യ പാ​ദ​ത്തി​ൽ ഇ​ന്ധ​ന​നി​കു​​തി​യി​ലൂ​ടെ കേ​ന്ദ്ര​സ​ർ​ക്കാ​റി​​െൻറ ഖ​ജ​നാ​വി​ലെ​ത്തി​യ​ത്​ 57,873 കോ​ടി​യാ​ണ്.

അ​ന്താ​രാ​ഷ​്ട്ര വി​പ​ണി​യി​ൽ അ​സം​സ്​​കൃ​ത എ​ണ്ണ​വി​ല ഗ​ണ്യ​മാ​യി കു​റ​ഞ്ഞ ഘ​ട്ട​ത്തി​ൽ​പോ​ലും അ​തി​​െൻറ നേ​ട്ടം ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ല​ഭി​ച്ചി​ല്ല. 2018 മാ​ർ​ച്ചി​ൽ ബ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ച്ച​ശേ​ഷം ഡീ​സ​ൽ ലി​റ്റ​റി​ന്​ പ​ത്തു​രൂ​പ​യോ​ളം കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ പെ​ർ​മി​റ്റു​ക​ൾ സ​റ​ണ്ട​ർ ചെ​യ്​​ത്​ സ​ർ​വി​സു​ക​ൾ ഒ​ഴി​വാ​ക്കാ​നാ​ണ്​ ആ​ലോ​ച​ന​യെ​ന്ന്​ ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സം​സ്​​ഥാ​ന ട്ര​ഷ​റ​ർ ഹം​സ ഏ​രി​ക്കു​ന്ന​ൻ പ​റ​ഞ്ഞു. ഗു​ണ​നി​ല​വാ​ര​ക്കു​റ​വു​മൂ​ലം ഡീ​സ​ൽ അ​ധി​കം ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​രു​ന്ന​തി​നാ​ൽ ഇ​ന്ധ​ന​ച്ചെ​ല​വി​ൽ മാ​ത്രം പ്ര​തി​ദി​നം 2000 രൂ​പ​യു​ടെ വ​ർ​ധ​ന​​യു​ണ്ടാ​യി. പ​ല ജി​ല്ല​യി​ലും ബ​സു​ട​മ​ക​ൾ പെ​ർ​മി​റ്റു​ക​ൾ സ​റ​ണ്ട​ർ ചെ​യ്ത് തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. സ​ർ​ക്കാ​റി​​െൻറ ക​ണ​ക്കു​പ്ര​കാ​രം സം​സ്​​ഥാ​ന​ത്ത്​ 34,000 സ്വ​കാ​ര്യ​ബ​സു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​ത് 2011ൽ 17,500 ​ആ​യും 2014ൽ 14,500 ​ആ​യും 2017ൽ 12,600 ​ആ​യും ഇ​പ്പോ​ൾ 11,500 ആ​യും കു​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:price hiked
News Summary - diesel price hike
Next Story