കെ.എസ്.ആർ.ടി.സി റൂട്ട് മാറി പുതിയ മന്ത്രി; പരിഷ്കാരങ്ങളിൽ പ്രതിസന്ധി; തിടുക്കപ്പെട്ട പരിഷ്കാരങ്ങള്‍ക്കാണ് മന്ത്രി ഒരുങ്ങുന്നതെന്ന് ആക്ഷേപം
text_fieldsതിരുവനന്തപുരം: The difference in the policies of the new history minister K.S. .Creating Conflict in RTC. ആന്റണി രാജുവിന്റെ നയമല്ല, തുടർന്നെത്തിയ കെ.ബി. ഗണേഷ്കുമാറിനുള്ളത്.
ഇ-ബസിനു പുറമെ, കഴിഞ്ഞ രണ്ടരവര്‍ഷത്തിനിടെ നടപ്പാക്കിയ ഷെഡ്യൂള്‍, ഡ്യൂട്ടി, സ്പെയര്‍ വാങ്ങല്‍, ഓണ്‍ലൈന്‍ പരിഷ്കരണങ്ങളിലെല്ലാം ഗണേഷ് കുമാര്‍ മാറ്റം നിര്‍ദേശിച്ചിട്ടുണ്ട്. ഇ-ബസിലെ പരസ്യ വിയോജിപ്പ് വിവാദമായെങ്കിലും പുതിയ പരിഷ്കരണങ്ങളുടെ പേരിലെ പരീക്ഷണങ്ങൾ ഇവിടെയും അവസാനിക്കില്ലെന്നാണ് സൂചനകൾ. ഫലത്തിൽ ഇതുവരെ ചെയ്തതെല്ലാം മറ്റൊരു രൂപത്തില്‍ വീണ്ടും നടപ്പാക്കേണ്ട അവസ്ഥയിലാണ് ഉദ്യോഗസ്ഥര്‍. മതിയായ ചര്‍ച്ചയോ, പഠനമോ നടത്താതെ തിടുക്കപ്പെട്ട പരിഷ്കാരങ്ങള്‍ക്കാണ് മന്ത്രി ഒരുങ്ങുന്നതെന്ന് കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്കിടയില്‍ അഭിപ്രായമുണ്ട്. ഒരേ സർക്കാറിന്റെ തന്നെ തുടർച്ചയാണെങ്കിലും യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫ് ഭരണം പിടിച്ചപ്പോൾ മന്ത്രിയായ പോലെയാണ് വകുപ്പിന്റെ മുൻകാല നിലപാടുകളും പരിഷ്കാരങ്ങളും ഗണേഷ് തളളിപ്പറയുന്നതെന്ന വിമർശനവും ശക്തമാണ്.
സാമ്പത്തിക പ്രതിസന്ധി കാരണം ശമ്പളവും പെന്‍ഷനും മുടങ്ങിയ സ്ഥാപനം, പുനരുദ്ധാരണ പാക്കേജിന്റെ നിര്‍ണായകഘട്ടം പിന്നിടുമ്പോഴാണ് തലപ്പത്തെ മാറ്റം. പ്രതിസന്ധികള്‍ക്കിടയിലും പ്രതിദിന വരുമാനം ഒമ്പത് കോടി പിന്നിട്ടിരുന്നു.
ഇ-ബസിന്റെ കാര്യത്തില്‍ മന്ത്രിയെ സി.പി.എം തിരുത്തിയെങ്കിലും സ്മാര്‍ട്ട് സിറ്റി, കിഫ്ബി, പി.എം. ഇ സേവ എന്നിവയിലെ ഇ-ബസുകള്‍ വാങ്ങുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. തിരുവനന്തപുരത്ത് 250 ബസുകള്‍ ഇറക്കിയാലേ സിറ്റി സര്‍ക്കുലര്‍ പൂര്‍ത്തിയാകുകയുള്ളൂ. കൊച്ചി, കോഴിക്കോട് നഗരങ്ങളിലേക്കും ഇ-ബസ് വ്യാപിപ്പിക്കേണ്ടതുണ്ട്. ഇന്ധനവില കൂടാനിടയുള്ളതിനാല്‍ ഡീസല്‍ ബസുകള്‍ വാങ്ങുന്നത് ഭാവിയില്‍ ബാധ്യതയാകുമെന്ന റിപ്പോര്‍ട്ടാണുള്ളത്. എന്നാല്‍, മറിച്ചൊരു അഭിപ്രായമാണ് മന്ത്രിക്ക്.
സ്പെയര്‍ പാര്‍ട്സ് വാങ്ങുന്നതിന് നിലവിലെ സംവിധാനത്തിനുപകരം പുതിയ രീതിയാണ് ഗണേഷ് നിര്‍ദേശിച്ചിട്ടുള്ളത്. അഴിമതി പൂര്‍ണമായും ഇല്ലാതാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം
. ജി.പി.എസ് ഘടിപ്പിച്ച ബസുകള്‍ നിരീക്ഷിക്കുന്നതിന് കണ്ട്രോള് റൂമുകള്‍ സജ്ജീകരിച്ചിരുന്നു. ഇതിനു പകരം സംവിധാനം വരും. ടിക്കറ്റ് മെഷീന് വാങ്ങുന്നതിലും തീരുമാനമെടുക്കേണ്ടതുണ്ട്.
മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കുശേഷം എല്ലാ ഡിപ്പോകളും ചെലവ് കുറഞ്ഞ സിംഗിള്‍ ഡ്യൂട്ടിയിലേക്ക് മാറാന്‍ തീരുമാനിച്ചിരുന്നു. ഇത് നടപ്പാക്കാനിരിക്കെയാണ് വീണ്ടും ഷെഡ്യൂള്‍ പരിഷ്കരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.