പൊന്നാനിയിലെ പ്രകടനം: സി.പി.എം നേതാക്കൾക്ക് ഭിന്നാഭിപ്രായം
text_fieldsപൊന്നാനി: പൊന്നാനിയിൽ പി. നന്ദകുമാറിെൻറ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധ പ്രകടനം സംഘടിതവും ആസൂത്രിതവുമായിരുന്നെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും സ്പീക്കർ പറഞ്ഞു.
എന്നാൽ, സി.പി.എം ജില്ല കമ്മിറ്റി അംഗം ടി.എം. സിദ്ദീഖ് വ്യത്യസ്ത മറുപടിയാണ് നൽകിയത്. പ്രകടനം പ്രവർത്തകരുടെ ജീവിതാനുഭവത്തിൽ നിന്നുണ്ടായതാണെന്നും പങ്കെടുത്തത് പ്രവർത്തകരും അനുഭാവികളുമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സമരം ചെയ്തവർക്കെതിരെ നടപടിയെടുക്കുമോ എന്ന ചോദ്യത്തിന് അത് പാർട്ടിക്കാര്യമാണെന്നും, പിന്നീട് തീരുമാനിക്കുമെന്നും പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. പൊന്നാനിയിലെ പാർട്ടിയിൽ ഇപ്പോൾ വിഭാഗീയ പ്രശ്നങ്ങളില്ല. ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നത്.
വികസനമാണ് പൊന്നാനിയുടെ വിഷയം. ഇത്തവണ കഴിഞ്ഞ തവണത്തേക്കാൾ വൻ ഭൂരിപക്ഷത്തിൽ ഇടതുപക്ഷം വിജയിക്കുമെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു. വാർത്തസമ്മേളനത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി പി. നന്ദകുമാറും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.