ഭിന്നശേഷി നിയമനവും കോടതി കാര്യങ്ങളും ചർച്ചയിലൂടെ പരിഹരിക്കും -മന്ത്രി വി.ശിവൻകുട്ടി
text_fieldsകൊല്ലം: ഭിന്നശേഷി നിയമനവും കോടതി കാര്യങ്ങളും ഉൾപ്പെടെ വിദ്യാഭ്യാസ രംഗത്തെ വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇതിനായി എട്ടിന് ശേഷം യോഗം വിളിക്കും. അടുത്ത സ്കൂൾ കലോത്സവത്തിന് മുന്നോടിയായി സ്കൂൾ മാന്വൽ പരിഷ്കരിക്കും. എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളെ കൂടി കലോത്സവ കമ്മിറ്റികളിൽ ഉൾപ്പെടുത്തും.
ഈ രംഗത്തുള്ള അസോസിയേഷനുകൾക്ക് രജിസ്ട്രേഷൻ ഏർപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് സംഘാടക സമിതി ഓഫിസിൽ എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടർ കെ.എ. ലാൽ, അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മണി കൊല്ലം, സംസ്ഥാന ഭാരവാഹികളായ കെ.ഗുലാബ് ഖാൻ, കല്ലട ഗിരീഷ്, വി.വി.ഉല്ലാസ് രാജ്, അബ്ദുൽ ഷെരീഫ്, മനോഹരൻ നായർ, ജില്ല ഭാരവാഹികളായ എ.എൽ. ഷിഹാബ്, അബ്ദുൽ ഗഫൂർ, രാജീവ്, ഹാഷിം വാഴപ്പള്ളി, രാധാകൃഷ്ണപിള്ള, ഉണ്ണികൃഷ്ണപിള്ള, രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.