ഇവരെ ചേർത്തു പിടിക്കണം; വേണം ഇവർക്കും വീട്ടിലേക്കൊരു നല്ലൊരു വഴി
text_fieldsവടകര: വീട്ടിലേക്കെത്തണമെങ്കിൽ ഇവർക്ക് കടമ്പകളേറെയാണ് ഇവരെ ചേർത്തു നിർത്തണം പ്രതീക്ഷകളോടെയാണ് അവർ വടകര നഗരസഭ ഹാളിലെ പടികളിറങ്ങിയത്. ഭിന്നശേഷിക്കാരായ പുറമേരിയിലെ ശ്രീലക്ഷ്മിയിൽ സ്വരാത്മികയും, വില്യാപ്പള്ളി പഞ്ചായത്തിലെ ചെക്കോട്ടി ബസാറിലെ മാണിക്കോത്ത് മുഫീദയുടെ മകൻ മുഹമ്മദ് റിയാനുമാണ് വീട്ടിലേക്ക് കയറാൻ വഴിയില്ലാതെ ദുരിതമനുഭവിക്കുന്നത്.
ഭിന്നശേഷിക്കാരനായ മുഹമ്മദ് റിയാന്‍ വീൽ ചെയർ ഉണ്ടെങ്കിലും നല്ല വഴിയില്ലാത്തതിനാൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ്. കല്ല് പാകിയെങ്കിലും ചെറിയൊരു വഴി നിർമിച്ച് സൗകര്യം ഒരുക്കണമെന്നാണ് ഇവർ മന്ത്രി എ.കെ. ശശീന്ദ്രനോട് അഭ്യർഥിച്ചത്. സാമൂഹ്യ നീതി വകുപ്പുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇവർക്ക് ഉറപ്പ് നൽകി. ആശാ കിരൺ പദ്ധതി പ്രകാരം കുട്ടിക്ക് മാസന്തോറും ലഭിക്കേണ്ട 600 രൂപ നിലച്ചിട്ട് വർഷങ്ങളായെന്നും ഇവർ നൽകിയ പരാതിയിൽ പറഞ്ഞു.
ജനിച്ച് എട്ടു മാസത്തിനുശേഷം ഉണ്ടായ ഒരു അപസ്മാരമാണ് സ്വരാത്മികയുടെ ജീവിതത്തിന്റെ താളം തെറ്റിച്ചത്. അതിനുശേഷം ശാരീരികമായി തളർന്നു. നടക്കാൻ തുടങ്ങിയാൽ അപസ്മാരം വന്ന് താഴെ വീഴും. എപ്പോഴും ഒരാൾ കൂടെ വേണം. രണ്ട് മാസം മുമ്പ് ഒരു ശസ്ത്രക്രിയയെ തുടർന്ന് തീരെ നടക്കാറില്ല. വീൽ ചെയറിലാണ് ഫിസിയോ തെറപ്പി സെന്ററിലേക്ക് പോവേണ്ടത്. വീട്ടിൽനിന്നും പുറത്തേക്ക് കടക്കാൻ വഴിയില്ലാത്തത് ജീവിതം ദുരിതത്തിലാക്കി. വീടിനടുത്തുള്ള വിദ്യാലയത്തിന്റെ ഗേറ്റ് കടന്നാണ് നിലവിൽ പുറത്തേക്കു പോകുന്നത്. സ്ഥിരമായി ഒരു വഴി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സ്വാരാത്മിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.