പോരാട്ടത്തിൽ തളർച്ചയില്ല
text_fieldsമലപ്പുറം: വീൽചെയറിലും മുച്ചക്രവാഹനത്തിലും ജീവിതം തുടരുന്നവർ ഒരുമിച്ച് ചേർന്ന് ഉറക്കെ വിളിച്ചുപറഞ്ഞു, ‘ഈ രാജ്യം എല്ലാവരുടേതുമാണ്’. രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ഭരണകൂടശ്രമങ്ങൾ നോക്കിനിൽക്കാനാവില്ലെന്ന് പറഞ്ഞ് മലപ്പുറം ജില്ലയിലെ ഭിന്നശേഷിക്കാർ നടത്തിയ പ്രതിഷേധറാലി പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള വേറിട്ട സമരമായി. വീൽചെയറിലും മുച്ചക്രവാഹനത്തിലുമായി നൂറുകണക്കിന് ഭിന്നശേഷിക്കാരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.
‘ആസാദി’ മുദ്രാവാക്യങ്ങളുയർത്തി സ്ത്രീകളും പ്രായമുള്ളവരുമടക്കം അണിചേർന്നു. കലക്ടറുടെ ബംഗ്ലാവിനടുത്ത് നിന്നാരംഭിച്ച റാലി കിഴക്കേത്തലയിലാണ് സമാപിച്ചത്. സമാപന യോഗം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷി സംഘടനകളുെട ഭാരവാഹികളായ ബദറുസമാൻ മൂർക്കനാട്, സലീം കിഴിശ്ശേരി, മനാഫ് ചേളാരി, ബഷീർ മമ്പുറം, സുബൈർ ചേലേമ്പ്ര, ഷഫീഖ് പുലാമന്തോൾ, റഷീദ് പൊന്നാനി, ജാഫർ ചാളകി, സലീം ആലിക്കൽ, മൊയ്തീൻകുട്ടി, മുഹമ്മദ് റാഷിൻ, അഷ്റഫ് കുന്നത്ത്, കെ. വാസുദേവൻ, യാസിർ അറഫാത്ത്, എം. അബ്ദുൽ ലത്തീഫ്്, ഇ. അബ്ബാസ്, റിയ പെരിന്തൽമണ്ണ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.