റോഡിൽ കുഴിവെട്ടിയത് അധ്യാപന പരിചയമായി കണക്കാക്കില്ല -പ്രിയ വർഗീസിനെതിരെ ഹൈകോടതി
text_fieldsകൊച്ചി: നിയമനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിൽ പ്രിയ വർഗീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. എൻ.എസ്.എസ് കോർഡിനേറ്ററായി കുഴിവെട്ടാൻ പോയതൊന്നും അധ്യാപന പരിചയമായി കാണാനാവില്ലെന്ന് കോടതി പറഞ്ഞു. അധ്യാപനം ഗൗരവമുള്ള ജോലിയാണ്. യു.ജി.സി മാനദണ്ഡം അനുസരിച്ചാവണം നിയമനമെന്നും ഇത് സുപ്രിംകോടതി ആവർത്തിച്ച് വ്യക്തമാക്കിയതാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
ഡെപ്യൂട്ടേഷൻ കാലയളവിൽ പഠിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നോ? സ്റ്റുഡന്റ് ഡയറക്ടർ ആയ കാലയളവിൽ പഠിപ്പിച്ചിരുന്നോ? പ്രവൃത്തിപരിചയം ഉണ്ടെന്ന രേഖ സ്‌ക്രൂട്ടിനിങ് കമ്മിറ്റിക്ക് മുമ്പാകെ സമർപ്പിച്ചിരുന്നോ? തുടങ്ങിയ ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചത്.
സ്‌ക്രൂട്ടിനിങ് കമ്മിറ്റി പരിശോധിച്ച രേഖകൾ മാത്രമേ കോടതിക്ക് ആവശ്യമുള്ളൂവെന്ന് ഹൈക്കോടതി പറഞ്ഞു. അധ്യാപന പരിചയം വിശദീകരിക്കണമെന്നും കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് കേസ് എടുക്കാതിരിക്കണമെങ്കിൽ രേഖകൾ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.