‘ഡിജി ലോക്കർ’പൂട്ട് തുറക്കാൻ ഭേദഗതി വരുന്നു
text_fieldsതിരുവനന്തപുരം: വാഹനപരിശോധന സമയത്ത് ഹാജരാക്കുന്ന ഡിജി ലോക്കറിലെ രേഖകൾക്ക് ആധികാരികത നൽകുന്നതിന് മോേട്ടാർവാഹനഭേദഗതിക്ക് ഗതാഗതവകുപ്പ് നടപടി തുട ങ്ങി. ഡിജി ലോക്കർ സംവിധാനം അംഗീകരിച്ച് പൊലീസ് മേധാവി ഉത്തരവിെട്ടങ്കിലും നിയമത്തിലെ വ്യവസ്ഥകൾ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ചട്ടത്തിൽ ഭേദഗതി വരുത്തിയാലേ സംവിധാനം നടപ്പാക്കാൻ കഴിയൂവെന്ന് ഗതാഗതമന്ത്രിയും വ്യക്തമാക്കിയിരുന്നു. ഇതിനെതുടർന്നാണ് ചട്ടഭേദഗതി.
ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, ആധാർ തുടങ്ങിയ രേഖകളാണ് ഡിജി ലോക്കറിൽ സൂക്ഷിക്കാവുന്നത്. അതേ സമയം ചട്ടഭേദഗതി വരുത്തിയാലും ഡിജിറ്റൽ രേഖകളുടെ പരിശോധനക്ക് അനുയോജ്യമായ സാേങ്കതികസൗകര്യം കൂടി ഏർപ്പെടുത്തണം. ക്യൂ ആർ കോഡ് റീഡറിന് സമാനമായ ഉപകരണങ്ങൾ വേണമെന്ന ആവശ്യവുമുണ്ട്. ഒാൺലൈൻ സംവിധാനങ്ങളിൽ സമഗ്ര മാറ്റവും വേണം. ഡ്രൈവിങ് ടെസ്റ്റ് പാസായ ഉടൻ മൊബൈൽ ഫോണിൽ താൽക്കാലിക ലൈസൻസ് എത്തും വിധമുള്ള സംവിധാനം പരിഗണനയിലുണ്ടെങ്കിലും നടപടി ഇഴയുകയാണ്.
ലൈസൻസ് സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിലേക്ക് അപ്ലോഡ് ചെയ്യാൻ കഴിയുന്നില്ലെന്ന പരാതി ഉയർന്നിരുന്നു. ഇതിനടക്കം പരിഹാരം നിർദേശിച്ചാണ് പൊലീസ് മുന്നോട്ടുേപാകുന്നത്. െഎ.ടി നിയമത്തിെൻറ ആനുകൂല്യമുണ്ടെങ്കിലും കേരള മോേട്ടാർ വാഹനചട്ടത്തിൽ ഭേദഗതി വന്നെങ്കിലേ നിയമപ്രാബല്യമുണ്ടാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.