ഒന്നരവർഷത്തിനകം ഡിജിറ്റൽ നിയമസഭ
text_fieldsതിരുവനന്തപുരം: ഒന്നരവര്‍ഷത്തിനകം രാജ്യത്തെ ആദ്യ ഡിജിറ്റല്‍ നിയമസഭയായി കേരളന ിയമസഭ മാറുമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്. ഇതിനുള്ള വിശദ പദ്ധതിരേഖ (ഡി.പി.ആ ർ) സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൂര്‍ണമായി ഡിജിറ്റല്‍ ആകു ന്നതോടെ പ്രതിവര്‍ഷം 30 കോടിയുടെ അച്ചടിച്ചെലവ് ഒഴിവാക്കാനാകും. ഇതുസംബന്ധിച്ച് കേന്ദ്രത്തിന് ആദ്യം സമര്‍പ്പിച്ച ഡി.പി.ആറിനോട് അനുകൂല നിലപാടായിരുെന്നങ്കിലും പിന്നീട് കേന്ദ്രം പിന്മാറി.
ഈ സാഹചര്യത്തിലാണ് പുതുക്കിയ ഡി.പി.ആര് സമര്‍പ്പിച്ചത്. ഡിജിറ്റല്‍ സംവിധാനത്തില്‍ എം.എല്‍.എമാര്‍ക്ക് പരിശീലനം നല്‍കുന്നതടക്കം പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. നിലവില്‍ ഓണ്‍ലൈനായി ചോദ്യങ്ങള്‍ സമര്‍പ്പിക്കാന്‍ സംവിധാനമുണ്ടെങ്കിലും ചുരുക്കംപേരാണ് ഇത് ഉപയോഗിക്കുന്നത്. ഈനില മാറണമെന്നും സ്പീക്കർ പറഞ്ഞു.
ചോദ്യോത്തരവേളയില്‍ ഷാഫി പറമ്പിലാണ് വിഷയം സഭയുടെ ശ്രദ്ധയില്‍പെടുത്തിയത്. സഭാ നടപടികള്‍ക്കായി വളരെയധികം കടലാസുകളാണ് ഉപയോഗിക്കുന്നതെന്നും ടേബിളില്‍ എല്‍.ഇ.ഡി സ്ക്രീന്‍ ഉപയോഗിച്ചാല്‍ എത്ര മരങ്ങള്‍ സംരക്ഷിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡിജിറ്റല്‍വത്കരണം സര്‍ക്കാര്‍ ഓഫിസുകളില്‍ തുടങ്ങുംമുമ്പ് നിയമസഭയില്‍നിന്ന് ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. മറുപടി പറയാന്‍ എഴുന്നേറ്റ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ സ്പീക്കറിനാകും കൂടുതല്‍ പറയാനാവുക എന്ന് പറഞ്ഞ് മൈക്ക് കൈമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.