ബസിൽ സ്ഥലമറിയിക്കാൻ ഡിജിറ്റൽ ബോർഡുകൾ; പരസ്യത്തിനും അനുമതി
text_fieldsതിരുവനന്തപുരം: മെട്രോ മാതൃകയിൽ ബസുകളിലും സ്ഥലവിവരമറിയിക്കാനും സന്ദേശങ്ങൾ കൈമാറാനും ഡിജിറ്റൽ ഡിസ്േപ്ല ബോർഡുകളെത്തുന്നു. ടിക്കറ്റ് വരുമാനം കുറയുന്ന കാലത്ത് അത്യാവശ്യം പരസ്യങ്ങൾ പ്രദർശിപ്പിച്ചും വരുമാനമുണ്ടാക്കാനാകുന്ന വഴി കൂടിയാണ് കെ.എസ്.ആർ.ടി.സിക്കും സ്വകാര്യബസുകൾക്കും തുറന്നുകിട്ടുന്നത്. കെ.എസ്.ആർ.ടി.സിയടക്കം നേരത്തേ ഇൗ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും മോേട്ടാർ വാഹന നിയമത്തിലെ കർശന നിബന്ധനകളായിരുന്നു പ്രതിബന്ധം. ഇത് പരിഹരിക്കാൻ മോേട്ടാർ വാഹന നിയമത്തിൽ ഭേദഗതി വരുത്തി സർക്കാർ വിജ്ഞാപനം ചെയ്തതോടെയാണ് ചട്ടക്കുരുക്ക് മാറിക്കിട്ടിയത്.
ഡിജിറ്റൽ ബോർഡുകളുടെ അനുമതി നിബന്ധനകൾക്ക് വിധേയമാണ്. പരമാവധി 73 സെൻറീമീറ്റർ നീളവും 43 സെൻറീമീറ്റർ വീതിയുമുള്ള ബോർഡാണ് സ്ഥാപിക്കാനാകുക. ബോർഡ് വെക്കുന്നതിന് 1500 രൂപ അടച്ച് രജിസ്റ്റർ ചെയ്യണം. പരസ്യം പ്രദർശിപ്പിക്കാമെങ്കിലും ഒരു മിനിറ്റിൽ 25 സെക്കേൻറ പാടുള്ളൂ. ശബ്ദസൗകര്യം അനുവദിച്ചിട്ടുണ്ടെങ്കിലും 50 ഡെസിബെലിൽ കൂടാൻ പാടില്ല. പരസ്യങ്ങൾ നിയമപരമായി അനുവദനീയമായിരിക്കണം.
വർഗീയമോ സ്ത്രീവിരുദ്ധമോ ആയ പരാമർശങ്ങളടങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തണം. ബോർഡ് ഡ്രൈവറുടെ ശ്രദ്ധ തിരിക്കുന്നതോ റോഡ് സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമോ ആകരുത്. പകർച്ചവ്യാധികൾ, ദുരന്തം എന്നിങ്ങനെ സമയാസമയം സർക്കാർ നൽകുന്ന ബോധവത്കരണ സന്ദേശങ്ങൾ നിർബന്ധമായും പ്രദർശിപ്പിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഡിജിറ്റൽ പരസ്യങ്ങൾക്ക് സാധ്യതയേറെയായതിനാൽ പുതിയ സംവിധാനം കെ.എസ്.ആർ.ടി.സിക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
ജി.പി.എസ് സഹായത്തോടെയാണ് സ്ഥലവിവരങ്ങൾ പ്രദർശിപ്പിക്കാനാകുക. എല്ലാ ബസിലും ജി.പി.എസ് നിർബന്ധമാക്കിയ സാഹചര്യത്തിൽ ഇതിനും തടസ്സമുണ്ടാകില്ല. കെ.എസ്.ആർ.ടി.സിയുടെ മുഴുവൻ ബസിലും ഘടിപ്പിക്കുന്നതിന് 5500 ജി.പി.എസാണ് ആദ്യഘട്ടത്തിൽ വാങ്ങാൻ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ ദീർഘദൂര ബസുകളിലും രണ്ടാം ഘട്ടത്തിൽ തിരുവനന്തപുരത്ത് സിറ്റി സർവിസുകളിലും മൂന്നാം ഘട്ടത്തിൽ മറ്റ് ജില്ലകളിലെ പ്രാദേശിക സർവിസുകളിലുമാണ് ഏർപ്പെടുത്തുക. മാർച്ച് 31നുള്ളിൽ ജി.പി.എസ് വത്കരണം പൂർണമാക്കാനാണ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.