സ്ഥലം ഇടപാടിന് വില്ലേജ് ഓഫിസിൽ പോകേണ്ട സാഹചര്യം ഒഴിവാകും; ഭൂമി വിവരങ്ങൾക്ക് ഡിജിറ്റൽ കാർഡ് ആലോചനയിൽ -മന്ത്രി കെ. രാജൻ
text_fieldsതിരുവനന്തപുരം: ഭൂമി സംബന്ധിച്ച പൂർണവിവരങ്ങൾ ഡിജിറ്റൽ ലോക്കറിലൂടെയോ ഡിജിറ്റൽ കാർഡിലൂടെയോ വില്ലേജ് ഇൻഫർമേഷൻ സിസ്റ്റത്തിലൂടെയോ നൽകുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ഇത് യാഥാർഥ്യമായാൽ ഭൂമി സംബന്ധമായ ആവശ്യങ്ങൾക്ക് വില്ലേജ് ഓഫിസിൽ പോകേണ്ട സാഹചര്യം ഒഴിവാകും. റവന്യൂവകുപ്പിെൻറ ഡിജിറ്റൽ സേവനങ്ങൾ നാടിന് സമർപ്പിക്കുന്ന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഡിജിറ്റൽ കാർഡ് എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യചുവടാണ് യുണീക് തണ്ടപ്പേർ എന്ന ആശയം. ഓരോരുത്തർക്കും എവിടെയെല്ലാം ഭൂമിയുണ്ടെങ്കിലും ഒറ്റ തണ്ടപ്പേർ ലഭിക്കും. പദ്ധതിക്ക് കേന്ദ്ര ഇലക്ട്രോണിക്‌സ് വിവരസാങ്കേതികവിദ്യ മന്ത്രാലയത്തിെൻറ അനുമതി ലഭിച്ചു. അർഹരായ എല്ലാവർക്കും പട്ടയം അനുവദിക്കുയെന്ന ലക്ഷ്യത്തിലേക്ക് സർക്കാർ നീങ്ങുകയാണ്. സമ്പൂർണ ഡിജിറ്റൽ റീസർവേ നടപ്പാക്കും. നാലുവർഷംകൊണ്ട് ഇത് പൂർത്തിയാക്കും. ഇതോടെ എല്ലാവർക്കും എല്ലാ ഭൂമിക്കും രേഖയാകുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.