വളർത്തുമൃഗങ്ങൾക്ക് ഇനി ‘ഡിജിറ്റൽ സംരക്ഷണം’
text_fieldsതിരുവനന്തപുരം: പശുക്കളടക്കമുള്ള വളർത്തുമൃഗങ്ങൾക്ക് ആധാർ മാതൃകയിൽ 12 അക്ക തിരിച്ചറിയൽ നമ്പർ നൽകിയും ഇ-ഒാഫിസ് സാധ്യതകളിൽ മൃഗസംരക്ഷണവകുപ്പിെൻറ നിർണായക ചുവടുവെപ്പ്. ക്ഷീരകർഷരുടെ സ്ഥിതിവിവരം ഗൂഗിൾ മാപ്പിെൻറ സഹായത്താൽ ജിയോമാപ്പിങ് നടത്തി ശേഖരിക്കുകയും ചെയ്യും.
ക്ഷീരകർഷകർക്കുള്ള സർക്കാർ സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിെൻറ ഭാഗമായി പശുക്കൾക്കാണ് ആദ്യഘട്ടത്തിൽ സമ്പൂർണ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള 12 അംഗ ഡിജിറ്റൽ െഎ.ഡി നമ്പർ നൽകുന്നത്. മൃഗങ്ങൾക്ക് മാത്രമല്ല, ക്ഷീരകർഷകർക്ക് പ്രത്യേക തിരിച്ചറിയൽ നമ്പർ നൽകിയും ഏകീകൃത സ്വഭാവത്തിലാണ് ഡിജിറ്റൽ ഡാറ്റ ബാങ്ക് തയാറാക്കിയിരിക്കുന്നത്. ഇതുമൂലം പശു ജനിച്ച തീയതി, വാക്സിനേഷൻ വിവരങ്ങൾ, ചികിത്സാ വിവരങ്ങൾ, രോഗങ്ങൾ, പാലുൽപാദനം, വാങ്ങിയ ക്ഷീരകർഷകർ, തുടങ്ങി സകലകാര്യങ്ങളും െഎ.ഡി നമ്പർ നൽകിയാൽ ഒാൺെലെനായി ലഭിക്കും.
സംസ്ഥാന സർക്കാറിെൻറ ഇൻഷുറൻസ് സംരംഭമായ ഗോസമൃദ്ധിയുടെ വിവരങ്ങളും ശേഖരിച്ചിട്ടുള്ളതിനാൽ ഇൻഷുറൻസ് സംബന്ധിച്ച മുന്നറിയിപ്പുകളും കർഷകന് ലഭിക്കും. പകർച്ചവ്യാധികൾ റിേപ്പാർട്ട് ചെയ്യുന്ന ഘട്ടങ്ങളിൽ രോഗം കൂടുതൽ പടരാതിരിക്കുന്നതിനുവേണ്ട പ്രതിരോധ നടപടികൾ വേഗത്തിൽ സ്വീകരിക്കുന്നതിന് ജിയോ മാപ്പിങ് സഹായമാകും. കുത്തിവെപ്പുകൾ ആപ്പിൽ രേഖപ്പെടുത്തുന്നതിനാൽ ഒാേരാ മേഖലയിെലയും വാക്സിനേഷൻ നിലയും ഒാൺലൈനായി അറിയാം. അനിമൽ സോണുകൾ അടിസ്ഥാനപ്പെടുത്തിയുള്ള മൃഗസംരക്ഷണ വകുപ്പിെൻറ ഇടപെടലുകൾക്കും ഭാവിയിൽ ഇത് പ്രയോജനപ്പെടും.
മൃഗസംരക്ഷണ ഡയറക്ടറേറ്റ്, ജില്ല ഒാഫിസുകൾ, താലൂക്കുകളിലെ ഒാഫിസുകൾ, പഞ്ചായത്തുകളിെല വെറ്റിനറി കേന്ദ്രങ്ങൾ അടക്കം സംസ്ഥാനത്തെ 2000 ത്തോളം ഒാഫിസുകളിൽ പൂർണമായും ഡിജിറ്റൽ ശൃംഖലയിൽ സജ്ജമാക്കിയാണ് ഇ-ഒാഫിസ് രംഗത്ത് മൃഗസംരക്ഷണവകുപ്പിെൻറ ചുവടുറപ്പിക്കൽ ആധിപത്യമുറപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.