ഡിജിറ്റൽ പണമിടപാട് നിർബന്ധമാക്കി കെ.എസ്.ഇ.ബി
text_fieldsകോട്ടയം: വൈദ്യുതി ബിൽ അടക്കാൻ ഇനി മുതൽ ചെക്ക് സ്വീകരിക്കില്ല. ഈ മാസം മുതൽ 2000 രൂപക്ക് മ ുകളിലുള്ള ഗാർഹികേതര ബില്ലുകൾക്ക് ചെക്കുകൾ സ്വീകരിക്കേണ്ടെന്നാണ് ബോർഡ് നൽകിയി രിക്കുന്ന നിർദേശം. വലിയ ഇടപാടുകൾ ഓൺലൈൻ മുഖാന്തരം മാത്രം നടത്തിയാൽ മതിയെന്നാണ് വൈദ്യുതി ബോർഡ് തീരുമാനം. കഴിഞ്ഞ മാസം വരെ ചെക്ക് നൽകിയവർ പതിവുപോലെ ചെക്ക് നൽകാനെത്തിയപ്പോഴാണ് വിവരമറിയുന്നത്. ഉപഭോക്താക്കൾ ധാരാളമെത്തിയതോടെ മിക്ക കലക്ഷൻ കൗണ്ടറുകളിലും ചെക്ക് സ്വീകരിക്കില്ലെന്ന് നോട്ടീസ് പതിച്ചു.
ഓൺലൈൻ ഇടപാട് പ്രോത്സാഹിപ്പിക്കാനാണ് ചെക്ക് നിരസിക്കലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. കമ്പനികളുടെയും മറ്റും ബ്രാഞ്ച് സ്ഥാപനങ്ങൾക്ക് അക്കൗണ്ടുകൾ ചെക്ക് മുഖേനയാണ്. പുതിയ തീരുമാനത്തോടെ, നിലവിൽ ഈ സ്ഥാപനങ്ങൾ തുടർന്നുവരുന്ന അക്കൗണ്ടിങ് രീതികൾ മാറ്റേണ്ടി വരും. കാര്യമായ മുന്നറിയിപ്പില്ലാതെയാണ് പുതിയ പരിഷ്കാരം. ഇത് കാരണം തയാറാക്കിയ ചെക്കുകൾ റദ്ദ് ചെയ്യേണ്ടിവരുന്ന ബുദ്ധിമുട്ടിലാണ് സ്ഥാപനങ്ങൾ. എന്നാൽ, ചെക്കുകൾ സ്വീകരിക്കില്ലെന്ന് ഉത്തരവ് ഇറക്കിയിട്ടില്ലെന്നും ഉപഭോക്താക്കളെ ബോധവത്കരിക്കുക മാത്രമേ ചെയ്യുന്നുള്ളൂവെന്നും ബോർഡ് ആസ്ഥാനത്തെ ബന്ധപ്പെട്ടവർ പ്രതികരിച്ചു.
ഡിജിറ്റൽ പണമിടപാട് നിർബന്ധമാക്കാനുള്ള നീക്കത്തിെൻറ ഭാഗമായി കെ.എസ്.ഇ.ബി കാഷ് കൗണ്ടറുകളുടെ പ്രവർത്തനം അഞ്ച് മണിക്കൂറായി ചുരുക്കാനും തീരുമാനിച്ചിട്ടുണ്ട്. രാവിലെ ഒമ്പതു മുതൽ വൈകീട്ട് മൂന്നു വരെ മാത്രമാകും ഇനി പ്രവർത്തനം. നിലവിലിത് രാവിലെ എട്ടു മുതൽ വൈകീട്ട് നാലു വരെയാണ്. പുറമെ കാഷ് കൗണ്ടറുകളുടെ എണ്ണവും ഈ വർഷം മുതൽ കുറയും.
പണമിടപാട് പൂർണമായും ഓൺലൈനിലാക്കണമെന്ന കേന്ദ്ര ഊർജ മന്ത്രാലയത്തിെൻറ നിർദേശം നടപ്പാക്കാനാണ് കെ.എസ്.ഇ.ബിയുടെ ധിറുതി പിടിച്ചുള്ള നടപടികൾക്ക് പിന്നിൽ.
പ്രവർത്തന മികവിൽ ദേശീയതലത്തിൽ ഏറെ മുന്നിലാണെങ്കിലും ഡിജിറ്റൽ ഇടപാടിൽ 19ാം സ്ഥാനത്താണ് കേരളം. സംസ്ഥാനത്തെ ആകെ, ഉപഭോക്താക്കളിൽ ഏഴര ശതമാനം മാത്രമാണ് ഡിജിറ്റൽ പേമെൻറ് നടത്തുന്നെതന്നാണ് കണക്ക്. ഇത് മറികടന്ന് കേന്ദ്രത്തിെൻറ ഗുഡ്ബുക്കിൽ ഇടം നേടാനാണ് കെ.എസ്.ഇ.ബിയുടെ ശ്രമം. താരിഫ് പരിഷ്കരണം കൂടി നടപ്പാകുന്നതോടെ ഉടൻ ചാർജ് വർധനയുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.