ആരോപണ–പ്രത്യാരോപണങ്ങൾക്കൊടുവിൽ ഡിജിറ്റൽ സർവകലാശാല ബിൽ സബ്ജക്ട് കമ്മിറ്റിക്ക്
text_fieldsതിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാല ബിൽ ആരോപണ-പ്രത്യാരോപണങ്ങൾക്കൊടുവിൽ നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ഡിജിറ്റൽ സർവകലാശാല രൂപവത്കരിച്ച സർക്കാർ ഒാർഡിനൻസിന് പകരമുള്ള ബില്ലിന്മേൽ നിയമസഭയിൽ നടന്ന ചർച്ചയിലാണ് ഇരുപക്ഷവും ആരോപണ-പ്രത്യാരോപണങ്ങൾ നടത്തിയത്.
ലോകത്തിലെ മാറ്റങ്ങൾക്കൊപ്പം കേരളവും മാറുന്നതിനാണ് ഡിജിറ്റൽ സർവകലാശാലയെന്നായിരുന്നു സർക്കാർ വാദം. എന്നാൽ സമാന ഉദ്ദേശ്യലക്ഷ്യങ്ങളോടെ മറ്റ് സർവകലാശാലകൾ നിലനിൽക്കെ മറ്റൊന്ന് തുടങ്ങുന്നത് നിലവിലുള്ളവയുടെ ഭാവി തകർക്കുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ചർച്ചക്കുശേഷം ബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിടുകയായിരുന്നു.
നിലവിലുള്ള സാേങ്കതിക സർവകലാശാലയെ ശക്തിപ്പെടുത്തുന്നതിന് പകരം സമാന ലക്ഷ്യങ്ങളോടെ ഡിജിറ്റൽ സർവകലാശാല തുടങ്ങുന്നത് അപകടകരമാണെന്ന് പ്രതിപക്ഷത്തുനിന്ന് സംസാരിച്ച എം.കെ. മുനീർ, റോജി എം. േജാൺ, ടി.വി. ഇബ്രാഹിം എന്നിവർ ചൂണ്ടിക്കാട്ടി. ഒരു കമ്പനിയെ സർവകലാശാലയാക്കുന്നുവെന്ന് മാത്രമല്ല, തുടർന്ന് കമ്പനിപ്രതിനിധിയെ സർവകലാശാല ഭരണസമിതിയിൽ ഉൾപ്പെടുത്തുന്ന വ്യവസ്ഥയാണ് ബില്ലിലുള്ളതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
നൂറുശതമാനവും സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയാണ് സർവകലാശാലയായി മാറുന്നതെന്നും സ്വകാര്യസ്ഥാപനമല്ലെന്നും മന്ത്രി പി. രാജീവ് മറുപടി നൽകി. െഎ.െഎ.െഎ.ടി.എം.കെ കമ്പനി നിയമപ്രകാരം രൂപവത്കരിച്ച സ്ഥാപനമായതിനാൽ സർട്ടിഫിക്കറ്റ് നൽകാൻ കഴിയാത്ത സാഹചര്യത്തിലാണ് സർവകലാശാലയെപ്പറ്റി ചിന്തിച്ചതെന്നും മന്ത്രി പറഞ്ഞു. യു.ഡി.എഫ് ഭരണത്തിൽ വെൻറിലേറ്ററിലായിരുന്ന സാേങ്കതിക സർവകലാശാലയെ രക്ഷിച്ചത് എൽ.ഡി.എഫ് വന്നശേഷമാണെന്ന് എം. വിജിനും പ്രതിപക്ഷത്തിെൻറ എതിർപ്പ് സങ്കുചിത കാഴ്ചപ്പാട് കാരണമാണെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കലും ബില്ലിനെ പിന്തുണച്ച് പറഞ്ഞു. മുഖ്യമന്ത്രിക്കുവേണ്ടി പി. രാജീവാണ് ഡിജിറ്റൽ സർവകലാശാല ബിൽ സഭയിൽ അവതരിപ്പിച്ചത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, എൻ. ഷംസുദ്ദീൻ, കെ. ബാബു, പി.സി. വിഷ്ണുനാഥ് എന്നിവർ ഉന്നയിച്ച ക്രമപ്രശ്നങ്ങൾ തള്ളി ബിൽ അവതരണത്തിന് സ്പീക്കർ അനുമതി നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.