കാമ്പസുകളിൽനിന്നുള്ള പ്രതിരോധ ശബ്ദം ശുഭലക്ഷണം –എം.െഎ അബ്ദുൽ അസീസ്
text_fieldsപൊന്നാനി: ഫാഷിസം അരങ്ങ് തകർക്കുമ്പോൾ രാജ്യത്തെ കാമ്പസുകളിൽനിന്നുള്ള പ്രതിരോധ ശബ ്ദം ശുഭലക്ഷണമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. പൗരത്വ നിയ മത്തിനെതിരെ ‘തുഹ്ഫയുടെ വീണ്ടെടുപ്പ്, ആത്മാഭിമാനത്തിെൻറ ചുവടുവെപ്പ്’ എന്ന പ്രമേയ ത്തിൽ സോളിഡാരിറ്റി-എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റികൾ സംഘടിപ്പിച്ച ഡിഗ്നിറ്റി കാരവൻ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനത്തെ വർഗീയമായി വിഭജിച്ച് അധികാരം കൈയടക്കാമെന്ന സംഘ്പരിവാർ കണക്കുകൂട്ടലുകൾക്കേറ്റ പ്രഹരമാണ് യുവതലമുറയിൽ നിന്നുണ്ടായത്. രാജ്യത്തിെൻറ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവാർപ്പണം ചെയ്തവരുടെ പിൻഗാമികളെ രണ്ടാംതരം പൗരന്മാരാക്കാനുള്ള നീക്കത്തിന് തടയിടാൻ രാജ്യത്തിന് കരുത്തുണ്ട്. സംഘ്പരിവാർ ഫാഷിസത്തെ എതിർക്കുന്നവരുടെ മേൽ വിഘടനവാദം ആരോപിക്കുന്നവരാണ് യഥാർഥ വിഘടനവാദികളെന്ന് രാജ്യം തിരിച്ചറിഞ്ഞിരിക്കുന്നു. ഫാഷിസത്തിനെതിരെയുള്ള വിവിധ വിഭാഗങ്ങളുടെ സമരങ്ങളെ പിന്തുണക്കുന്നതിന് പകരം ചില വിഭാഗങ്ങളോട് തൊട്ടുകൂടായ്മ കാണിക്കുന്ന കക്ഷികളുടെ സങ്കുചിത നയം തിരുത്തപ്പെടേണ്ടതാണ് -അദ്ദേഹം പറഞ്ഞു.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് നഹാസ് മാള അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് സാലിഹ് കോട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. ആർ. യൂസുഫ്, ശിഹാബ് പൂക്കോട്ടൂർ, സൈഫുദ്ദീൻ അൽ ഖാസിമി, സി.വി. ജമീല, സലീം മമ്പാട്, അഫീദ അഹ്മദ് എന്നിവർ സംസാരിച്ചു.
വിവിധ സ്വാതന്ത്ര്യസമര കേന്ദ്രങ്ങളിൽനിന്ന് പുറപ്പെട്ട യാത്രാസംഘം വെളിയങ്കോട് ഉമർഖാദി കേന്ദ്രത്തിൽ സംഗമിച്ച് പോർച്ചുഗീസ് വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നൽകിയ സൈനുദ്ദീൻ മഖ്ദൂമിെൻറ സ്ഥലമായ പൊന്നാനിയിൽ സമാപിക്കുന്നതായിരുന്നു പരിപാടി. വെളിയങ്കോട്ട് നിന്നുള്ള വാഹനജാഥ എം.പി. മുത്തുക്കോയ തങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു.
പരിപാടിയുടെ ഭാഗമായി ചമ്രവട്ടം ജങ്ഷനിൽ നിന്നാരംഭിച്ച് എം.ഇ.എസ് കോളജ് ഗ്രൗണ്ടിൽ സമാപിച്ച ബഹുജനറാലിയിൽ സ്ത്രീകളടക്കം ആയിരങ്ങൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.