ആക്രമണത്തിലേക്ക് നയിച്ചത് ദിലീപിെൻറ വ്യക്തിവൈരാഗ്യം
text_fieldsകൊച്ചി: നടിയെ ആക്രമിച്ചതിന് കാരണമായി പറഞ്ഞുകേട്ടിരുന്ന എല്ലാ കാര്യങ്ങളും തകിടം മറിക്കുന്ന വിവരങ്ങളാണ് തിങ്കളാഴ്ച പൊലീസിന് ലഭിച്ചത്. നടിയോടുള്ള ദിലീപിെൻറ വ്യക്തിവിരോധമാണ് പൾസർ സുനി വഴി നടപ്പാക്കിയ ക്വേട്ടഷന് പിന്നിലെന്നതിന് തെളിവുകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു.
ദിലീപിെൻറയും നാദിർഷയുടെയും സുനിയുടെയും മൊഴികളിൽനിന്നാണ് വ്യക്തമായ സൂചനകൾ പൊലീസ് കണ്ടെടുത്തത്.
നടിയും ദിലീപും തമ്മിലുള്ള റിയൽ എസ്റ്റേറ്റ് ഇടപാടുകളിലെ അസ്വാരസ്യങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു ശക്തമായ അഭ്യൂഹം. എന്നാൽ, ജയിലിൽ ഫോൺ ഉപയോഗിച്ചതിന് കസ്റ്റഡിയിലായ സുനി ചോദ്യം ചെയ്യലിെൻറ അവസാന ഘട്ടങ്ങളിൽ നടത്തിയ വെളിപ്പെടുത്തലുകളിലൂടെ ദിലീപും നടിയും തമ്മിലെ വ്യക്തിവൈരാഗ്യത്തെക്കുറിച്ച സുപ്രധാന വിവരങ്ങൾ പൊലീസിന് ലഭിച്ചു.
തെൻറ കുടുംബ ബന്ധങ്ങളിലെ പ്രശ്നങ്ങൾക്ക് കാരണം നടിയാണെന്ന ദിലീപിെൻറ ഉറച്ച വിശ്വാസമാണ് വൈരാഗ്യം വളർത്തിയത്. തെൻറ ഇടപാടുകളും ബന്ധങ്ങളും കുടുംബത്തിൽ അപ്പപ്പോൾ അറിയിച്ചത് നടിയാണെന്ന ധാരണയും ദിലീപിൽ പക വളർത്തി. ആദ്യഘട്ടത്തിൽ സിനിമയിൽനിന്ന് അവരെ പുറത്താക്കാൻ തന്ത്രങ്ങൾ മെനഞ്ഞു. ഇതിനൊടുവിൽ സിനിമ ലോകത്തെ സുഹൃത്തുക്കളുടെ സഹായത്തോടെ ദിലീപ് തെൻറ പദ്ധതി നടപ്പാക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.