അറസ്റ്റ് അപ്രതീക്ഷിതം, നാടകീയം
text_fieldsആലുവ: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിെൻറ അറസ്റ്റ് തികച്ചും നാടകീയം. ഏതാനും ദിവസം മുമ്പുവരെ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന വിഷയം മറ്റ് സംഭവങ്ങൾക്ക് വഴിമാറിയതോടെ അപ്രതീക്ഷിതമായാണ് ദിലീപിെൻറ അറസ്റ്റ് വാർത്ത തിങ്കളാഴ്ച വൈകീട്ട് പുറത്തുവന്നത്. അറസ്റ്റ് സംബന്ധിച്ച് പൊലീസിൽേപാലും പലർക്കും അവസാന നിമിഷംവരെ അറിവുണ്ടായിരുന്നില്ല.
മുഖ്യപ്രതി പൾസർ സുനിയുടെ മൊഴിയുടെയും ഏറ്റവും പുതിയ ചില തെളിവുകളുടെയും അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാനെന്ന നിലയിലാണ് അന്വേഷണ ഉേദ്യാഗസ്ഥർ തിങ്കളാഴ്ച രാവിലെ ദിലീപിനെ വിളിച്ചുവരുത്തിയത്. എന്നാൽ, വ്യക്തമായ തെളിവുകൾ ലഭിച്ചുകഴിഞ്ഞതിനാൽ അറസ്റ്റിനുള്ള ഒരുക്കം നേരത്തേതന്നെ പൂർത്തിയാക്കിയിരുന്നു. ഉന്നതോദ്യോഗസ്ഥർ അടുത്ത സഹപ്രവർത്തകരിൽനിന്നുപോലും ഇക്കാര്യം മറച്ചുവെച്ചു.
തുടർന്ന് രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യൽ 10 മണിക്കൂറോളം നീണ്ടു. ചോദ്യം ചെയ്യലിനിടയിൽതന്നെ അങ്കമാലി മജിസ്ട്രേറ്റുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റിനെക്കുറിച്ച് രഹസ്യമായി സൂചനകൾ നൽകിയിരുന്നു.
വൈകീേട്ടാടെയാണ് അറസ്റ്റ് ചെയ്യുന്ന വിവരം ദിലീപിനെ അറിയിച്ചത്. ഇതിന് പിന്നാലെ 6.45ന് ആലുവ റൂറൽ എസ്.പി അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ വാർത്തകൾ പുറത്തുവന്നുതുടങ്ങി. പൊലീസ് ക്ലബിലേക്ക് മാധ്യമപ്രവർത്തകരും നാട്ടുകാരും നടെൻറ ആരാധകരും പ്രവഹിച്ചു.
ദിലീപ് പൊലീസ് ക്ലബിലാണെന്നും അഭ്യൂഹം പരന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസുകാരെ പൊലീസ് ക്ലബിലും പരിസരത്തും വിന്യസിച്ചിരുന്നു. ഇതിനൊടുവിൽ 7.20 ഒാടെയാണ് പൊലീസ് ബോർഡ് വെക്കാതെ സ്കോർപിയോ കാറിൽ ദിലീപിനെ എത്തിച്ചത്.
തിങ്കളാഴ്ച രാത്രിതന്നെ അങ്കമാലി മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീടത് സുരക്ഷകാരണങ്ങളാൽ ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
നാദിർഷായെയും ദിലീപിെൻറ മാനേജർ അപ്പുണ്ണിെയയും ദിലീപിനൊപ്പം വിളിച്ചുവരുത്തി മറ്റൊരു രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നതായും വാർത്തകൾ പുറത്തുവന്നു. നാദിർഷായെ മാപ്പുസാക്ഷിയാക്കി ഗൂഢാലോചനക്ക് ശക്തമായ തെളിവുണ്ടാക്കാൻ കഴിയുമോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാൽ, നാദിർഷ ഇതിന് തയാറായിട്ടില്ലെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.