പീഡന ദൃശ്യങ്ങൾ ദിലീപിന് നൽകിയാൽ ചോർന്നേക്കുമെന്ന് സർക്കാർ
text_fieldsന്യൂഡൽഹി: നടിയെ പീഡിപ്പിച്ച കേസിൽ പീഡനത്തിെൻറ വിഡിയോ ദൃശ്യങ്ങളടങ്ങുന്ന മെമ്മ റി കാർഡ് പ്രതിയും നടനുമായ ദിലീപിന് നൽകിയാൽ ചോരാൻ സാധ്യത ഉണ്ടെന്നും അത് ആക്രമ ിക്കപ്പെട്ട നടിയുടെ സ്വകാര്യത, ആത്മാഭിമാനം, സ്വൈര ജീവിതം എന്നിവയെ ബാധിക്കുമെന്നും സ ംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. ദിലീപിെൻറ അഭിഭാഷകന് മെമ്മറി കാ ർഡിലെ ദൃശ്യങ്ങൾ കാണിച്ചതിന് പിന്നാലെ ദൃശ്യങ്ങളുടെ വിശദവിവരങ്ങൾ മാധ്യമങ്ങളിൽ വന്നുവെന്ന് സർക്കാർ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
ലൈംഗിക കുറ്റകൃത്യത്തിെൻറ വിഡിയോ ദൃശ്യങ്ങളുടെ പകർപ്പ് പ്രതിക്ക് നൽകുന്ന കാര്യത്തിൽ നിയമവശം പരിശോധിക്കാനുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. മെമ്മറി കാർഡ് പൊലീസ് റിപ്പോർട്ടിെൻറ ഭാഗമായ രേഖയാണെങ്കിൽ പകർപ്പ് അവകാശപ്പെടാമെന്നും തൊണ്ടിയാണെങ്കിൽ പറ്റില്ലെന്നും കോടതി നേരത്തെ പറഞ്ഞിരുന്നു.
മെമ്മറി കാർഡ് എന്തു നിലക്കാണ് പരിഗണിച്ചതെന്നു പരിശോധിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇൗ സാഹചര്യത്തിലാണ് മെമ്മറി കാർഡ് തൊണ്ടിമുതലാണെന്ന് കേരള സർക്കാർ ബോധിപ്പിച്ചത്. അന്വേഷണ സംഘം ദിലീപിനോട് മുൻവിധി കാണിച്ചിട്ടില്ലെന്നും അന്വേഷണവുമായി ബന്ധപ്പെട്ട ഒരു രേഖയും ദിലീപിന് നൽകാതിരുന്നിട്ടില്ലെന്നും സത്യവാങ്മൂലത്തിലുണ്ട്.
മെമ്മറി കാർഡ് തൊണ്ടി മുതലായതിനാൽ അതിെൻറ പകർപ്പ് വേണമെന്ന പ്രതിയും നടനുമായ ദിലീപിെൻറ ആവശ്യം അനുവദിച്ചുകൊടുക്കരുത്. ഒന്നാം പ്രതി ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ നടിയെ ആക്രമിക്കുമ്പോൾ ദിലീപ് ആ വാഹനത്തിൽ ഇല്ല. അതിനാൽ ആ ദൃശ്യങ്ങൾ ദിലീപിന് നൽകണമെന്ന വാദത്തിന് പ്രസക്തിയില്ല. എന്നാൽ, ഇൗ വിഡിയോ ദൃശ്യങ്ങളുടെ പകർപ്പോ അല്ലെങ്കിൽ ദൃശ്യങ്ങൾ അടങ്ങുന്ന മെമ്മറി കാർഡോ അധിക തെളിവായി കോടതിയിൽ സമർപ്പിക്കാൻ പ്രോസിക്യൂഷൻ ആലോചിക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.