'മഞ്ജു വാര്യർ നൃത്തം ചെയ്യുന്നത് തടയാൻ ദിലീപ് തന്നെ അർധരാത്രി വിളിച്ചു, ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്തു' -ഭാഗ്യലക്ഷ്മി
text_fieldsകൊച്ചി: നടി മഞ്ജു വാര്യര്‍ വർഷങ്ങൾക്ക് മുൻപ് കരിക്കകം ക്ഷേത്രത്തില്‍ നൃത്തം ചെയ്യുന്നത് തടസപ്പെടുത്താന്‍ മുന്‍ ഭര്‍ത്താവും നടനുമായ ദിലീപ് ശ്രമിച്ചുവെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മഞ്ജു വാര്യരെ കരിക്കകം ക്ഷേത്രത്തിലെ സംഘാടകരുമായി ബന്ധപ്പെടുത്തി കൊടുത്തത് താനായതു കൊണ്ടാണ് ദിലീപ് തന്നെ വിളിച്ചത്.
രാത്രി ഒന്നര മണിക്ക് ദിലീപ് തന്നെ വിളിച്ച് മഞ്ജു നൃത്തം ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞു. താങ്കളുടെ ഭാര്യയല്ലേ അവരോട് പറയൂ എന്നായിരുന്നു തന്‍റെ ഉത്തരം. ഇതിന്‍റെ പേരിൽ ദിലീപിനോട് പരുഷമായി സംസാരിക്കേണ്ടി വന്നു. മഞ്ജുവാര്യര്‍ വീണ്ടും നൃത്തം ചെയ്യാന്‍ ആരംഭിക്കുന്നത് പത്രത്തിലൂടെയാണ് അറിഞ്ഞത് തുടങ്ങി മഞ്ജുവിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള നിരവധി സംഭാഷണങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഇതുവരെ ആരോടും പറായാതിരുന്ന കാര്യങ്ങള്‍ തുറന്ന് പറയുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
കരിക്കകം ക്ഷേത്രത്തില്‍ നൃത്തം ചെയ്യാമോ എന്ന് ചോദിച്ച് താന്‍ മഞ്ജു വാര്യരെ വിളിച്ച സമയത്ത് 'നൃത്തം ചെയ്‌തേ മതിയാകൂ ചേച്ചി, ബാങ്ക് അക്കൗണ്ടുകളെല്ലാം മരവിപ്പിച്ചിരിക്കുകയാണ്. പൈസക്ക് ആവശ്യമുണ്ട്'എന്നാണ് മഞ്ജു വാര്യര്‍ പറഞ്ഞതെന്നും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി. ഗുരുവായൂരിൽ ഡാന്‍സ് കളിക്കാന്‍ പോവുന്നതിന് മുന്‍പ് ഞാന്‍ മഞ്ജുവിനോട് സംസാരിച്ചിട്ടുണ്ട്. വ്യക്തമായി ചോദിച്ച് സമ്മതം ചോദിച്ചാണ് പോയതെന്നും മഞ്ജു പറഞ്ഞിട്ടുണ്ട്. ഡാന്‍സ് കളിക്കുന്നതിന് മുന്‍പ് 'ദീലീപേട്ടാ അനുഗ്രഹിക്കണം' എന്ന് പറഞ്ഞപ്പോള്‍ വളരെ മോശമായി സംസാരിച്ചതായും മഞ്ജു പറഞ്ഞിട്ടുണ്ട്. മഞ്ജു വാര്യര്‍ മദ്യപാനിയായിരുന്നെന്നും ഡാന്‍സ് ചെയ്യാന്‍ പോകുന്നത് ചേട്ടന് ഇഷ്ടമല്ലെന്നും അഭിഭാഷകന്‍ അനൂപിനെ പഠിപ്പിക്കുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍.
മഞ്ജു എന്ന വ്യക്തി ആരോടും ഒന്നും പറയാത്തത് കൊണ്ട് എന്ത് തോന്നിവാസവും പറയുക എന്നുള്ളത് സങ്കടകരമായ കാര്യമാണ്. ഒരു സ്ത്രീയെക്കുറിച്ച് മോശം പറഞ്ഞ് തെറ്റായ ധാരണ സമൂഹത്തില്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. തെറ്റായ വാര്‍ത്തകള്‍ വരാതിരിക്കാനാണ് ഇപ്പോഴിത് പറയുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.