സംഘടന പിളർത്തുമെന്ന് യുവതാരങ്ങൾ; ഒടുവിൽ 'അമ്മ' മകനെ പുറത്താക്കി
text_fieldsകൊച്ചി: അമ്മയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും നടന്‍ ദിലീപിനെ പുറത്താക്കാൻ തീരുമാനിച്ചത് യുവതാരങ്ങളുടെ പ്രതിഷേധത്തിന് മുന്നിൽ. അമ്മ എക്‌സിക്യൂട്ടിവ് യോഗത്തില്‍ ദിലീപിനെതിരെ യുവതാരങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തെത്തിയതോടെയാണ് നടപടിയെടുക്കാൻ സൂപ്പർതാരങ്ങളും നിർബന്ധിതരായത്. ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. ദിലീപിനെതിരെ നടപടിയെടുക്കാത്ത പക്ഷം അമ്മ വിട്ട് പുതിയ സംഘടനക്ക് രൂപം നൽകുമെന്നായിരുന്നു യുവതാരങ്ങളുടെ ഭീഷണി. ദിലീപിനെതിരെ യുവതാരങ്ങള്‍ ഒന്നടങ്കമാണ് രംഗത്ത് വന്നത്.
അമ്മയുടെ നിലവിലെ പ്രവര്‍ത്തനങ്ങളിലും യുവതാരങ്ങള്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചു. ഈ സാഹചര്യത്തില്‍ ദിലീപിനെതിരെ നടപടിയെടുത്ത് നാണക്കേടില്‍ നിന്ന് രക്ഷപ്പെടാനും അമ്മയിലെ പിളര്‍പ്പ് ഒഴിവാക്കാനുമാണ് മുതിർന്ന താരങ്ങൾ ശ്രമം നടത്തിയത്. പൃഥിരാജ്, ആസിഫ് അലി, രമ്യാ നമ്പീശൻ എന്നിവരാണ് ശക്തമായ നിലപാട് വ്യക്തമാക്കിയത്.
എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചില കാര്യങ്ങള്‍ ഉന്നയിക്കുമെന്നും ഈ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തില്ലെങ്കില്‍ തന്റെ നിലപാട് വ്യക്തമാക്കുമെന്ന് നടന്‍ പൃത്ഥ്വിരാജ് നേരത്തേ വ്യക്തമാക്കിയിരുന്നു. കുറ്റക്കാര്‍ക്ക് എതിരെ നടപടി വേണമെന്ന് നടന്‍ ദേവനും ആവശ്യപ്പെട്ടു. അമ്മയിലെ ഏക വനിത എക്‌സിക്യൂട്ടീവ് അംഗമായ രമ്യ നമ്പീശനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. നടിക്ക് നീതി ലഭിക്കാനായി അവസാന നിമിഷം വരെ പോരാടുമെന്ന് രമ്യ പറഞ്ഞിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.