ഫോൺ പൊലീസിന് നൽകിയാൽ കള്ളക്കഥകൾ ചമയ്ക്കും; കോടതിയിൽ നൽകാമെന്ന് ദിലീപ്
text_fieldsപൊലീസിന് ഫോൺ നൽകിയാൽ കള്ളക്കഥകൾ ചമയ്ക്കുമെന്ന് ദിലീപ്. പൊലീസിന് ഫോൺ നൽകാനാകില്ലെന്നും ആവശ്യമെങ്കിൽ കോടതിയിൽ ഹാജരാക്കാമെന്നും ദിലീപിന്റെ അഭിഭാഷകൻ അറിയിച്ചു. ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിലാണ് ദിലീപിന്റെയും കൂട്ടാളികളുടെയും മൊബൈൽ ഫോണുകൾ ഹാജരാക്കാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടത്. ഇത് മറുപടി നൽകുകയായിരുന്നു ദിലീപ്.
ഫോൺ വിദഗ്ധ പരിശോധനക്ക് ഹാജരാക്കിയിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു. ഫോൺ വിശദാംശങ്ങൾ സൂക്ഷിച്ച് വെയ്ക്കും. സംവിധായകൻ ബാലചന്ദ്രകുമാർ ആരോപണമുന്നയിക്കുന്ന കാലയളവിലുള്ള ഫോൺ അന്വേഷണ ഉദ്യോഗസ്ഥരുടെ കൈവശമുണ്ട്. റെയ്ഡിൽ മറ്റ് ഫോൺ ഉൾപടെ പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ കബളിപ്പിച്ചെന്ന പ്രചരണം ഞെട്ടിച്ചു. ചോദ്യം ചെയ്യാൻ മൂന്ന് ദിവസവും സഹകരിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്റെ ഫോൺ പരിശോധിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.
സുപ്രിം കോടതി വിധിയനുസരിച്ച് പ്രതികളോട് രേഖകൾ ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് ആവശ്യപ്പെടാനാകില്ല. അന്വേഷണ സംഘത്തിന്റെ നോട്ടീസിന് രേഖാമൂലമാണ് ദിലീപ് മറുപടി നൽകിയത്.
ഗൂഡാലോചന കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ കേസിലെ പ്രതികളായ ദിലീപ്, അനൂപ്, സുരാജ് എന്നിവര്‍ ഇവരുടെ ഫോണുകള്‍ മാറ്റിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇവരുടെ മൊബൈല്‍ നമ്പറുകളുടെ ഐഎംഇഐ നമ്പര്‍ ഒരേ ദിവസം മാറിയതായി ശാസ്ത്രീയ പരിശോധനയിലാണ് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് മൊബൈല്‍ ഫോണുകള്‍ ഇന്ന് ഒരു മണിക്ക് മുന്‍പ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്നലെ ചോദ്യംചെയ്യലിനിടെ നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍ മൊബൈല്‍ ഫോണുകള്‍ ഹാജരാക്കാന്‍ സാവകാശം തേടി ദിലീപ് ക്രൈംബ്രാഞ്ചിന് കത്തയച്ചു. മൊബൈല്‍ ഫോണുകള്‍ ദിലീപിന്റെ അഭിഭാഷകനെ ഏല്‍പ്പിച്ചെന്നാണ് സൂചന. ഫോണുകള്‍ ഹാജരാക്കാന്‍ ഉത്തരവിടണമെന്ന ആവശ്യം ക്രൈം ബ്രാഞ്ച് നാളെ ഹൈക്കോടതിയെ അറിയിക്കും. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ടില്‍ ഈ ആവശ്യവും ഉന്നയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.