Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടിയെ ആക്രമിച്ച...

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പൊലീസ് ദുരുപയോഗം ചെയ്യുമെന്ന് ദിലീപ്: 'ഉടൻ കോടതിക്ക് കൈമാറണം'

text_fields
bookmark_border
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പൊലീസ് ദുരുപയോഗം ചെയ്യുമെന്ന് ദിലീപ്: ഉടൻ കോടതിക്ക് കൈമാറണം
cancel

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഉടൻ കോടതിക്ക്​ കൈമാറണമെന്ന് കേസിൽ പ്രതിയായ നടൻ​ ദിലീപ് വിചാരണാ കോടതിയോട്​ ആവശ്യപ്പെട്ടു​. ദൃശ്യങ്ങൾ ഡിവൈ.എസ്​.പി ബൈജു പൗലോസി​െൻറ കൈവശമുണ്ടെന്നും അത്​ ദുരുപയോഗപ്പെടുത്താനും മറ്റുള്ളവരുടെ കൈകളിലെത്താനും സാധ്യതയുണ്ടെന്നും അതിനാൽ ഉടൻ ഇത് കോടതിക്ക് കൈമാറാൻ ഡിവൈ.എസ്​.പിയോട് നിർദേശിക്കണമെന്നുമാണ്​ അസാധാരണമായ ഹരജിയിൽ ദിലീപ് ആവശ്യപ്പെട്ടത്.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയായ ബിജു പൗലോസായിരുന്നു ഇന്നലെ ദിലീപിന്‍റെ ഗ്രാൻഡ് പ്രൊഡക്ഷൻസ് എന്ന നിർമാണക്കമ്പനിയിൽ ദൃശ്യങ്ങൾ എത്തിയോ എന്ന് പരിശോധിക്കാൻ എത്തിയത്​. ബിജു പൗലോസിന് തന്നോടുള്ള പ്രതികാരത്തിന്‍റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നത് എന്നാണ് നടന്റെ വാദം. അപായപ്പെടുത്താൻ ഗൂഢാലോചനയെന്ന കേസ് പൊലീസിന്‍റെ കള്ളക്കഥയാണെന്ന് മുൻകൂർ ജാമ്യം തേടിയുള്ള ഹരജിയിൽ ദിലീപ്​ പറഞ്ഞു. ഈ കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്​ മാറ്റി. ഹരജി ഹൈക്കോടതി ചൊവ്വാഴ്​ച്ച പരിഗണിക്കും. അത് വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ് നൽകി. ജസ്റ്റിസ് പി ഗോപിനാഥാണ് ഹരജി പരിഗണിച്ചത്. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴി പരിശോധിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actress attack caseDileep
News Summary - Dileep says police will misuse footage of attack on actress
Next Story