ആദ്യം സംശയനിഴലിൽ; പിന്നീട് തടവറയിൽ
text_fieldsകൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ ജനപ്രിയ താരം ദിലീപിെൻറ അറസ്റ്റും ജയിൽവാസവുമെല്ലാം നാടകീയമായിരുന്നു. നടനായും നിർമാതാവായും വിതരണക്കാരനായും തിയറ്റർ ഉടമയായും നിറഞ്ഞുനിന്ന ദിലീപ് നായകനിൽനിന്ന് വില്ലനിലേക്ക് വേഷംമാറിയപ്പോൾ ഏറ്റവുമധികം ഞെട്ടിയത് മലയാളസിനിമ ലോകം.
എന്നിട്ടും സിനിമയിലെ നല്ലൊരു വിഭാഗം അദ്ദേഹത്തെ നിരപരാധിയാക്കാൻ കിണഞ്ഞ് ശ്രമിച്ചു. കേസിെൻറ തുടക്കം മുതൽ നടെൻറ പങ്ക് സംശയിക്കപ്പെട്ടിരുന്നു. ഫെബ്രുവരി 21നാണ് അന്വേഷണസംഘം ആദ്യമായി അദ്ദേഹത്തിെൻറ മൊഴിയെടുക്കുന്നത്. താൻ നിരപരാധിയാണെന്ന് ദിലീപും അടുപ്പക്കാരും ആവർത്തിച്ചു. പിന്നീട് നാലുമാസത്തോളം കേസിെൻറ ചർച്ചകളിലൊന്നും ആ പേര് കടന്നുവന്നില്ല. ജൂൺ 24ന് മുഖ്യപ്രതി പൾസർ സുനി ദിലീപിന് എഴുതിയ കത്ത് പുറത്തുവന്നതോടെയാണ് താരത്തിെൻറ പങ്ക് വീണ്ടും ചർച്ചയായത്.
ദിലീപിെൻറ ഡ്രൈവർ അപ്പുണ്ണിയുമായി സുനി സംസാരിക്കുന്ന ശബ്ദരേഖയും സംശയത്തിന് ബലമേകി. ജൂൺ 28ന് ദിലീപിനെയും സുഹൃത്ത് നാദിർഷയെയും 13 മണിക്കൂറിലധികം ചോദ്യംചെയ്ത് വിട്ടയച്ചു. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന വാദത്തിൽ ദിലീപ് ഉറച്ചുനിന്നു. എന്നാൽ, മൊഴികളിൽ പൊലീസ് പൊരുത്തക്കേട് കണ്ടെത്തിയതോടെ കുരുക്ക് മുറുകിത്തുടങ്ങി. എന്നിട്ടും ജൂൺ 29ന് നടന്ന ‘അമ്മ’ ജനറൽ ബോഡി യോഗത്തിൽ ദിലീപിനെ മകനെപ്പോലെ സംരക്ഷിക്കുമെന്ന് കെ.ബി. ഗണേഷ്കുമാർ പ്രഖ്യാപിച്ചു. ദിലീപിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് മുകേഷ് പൊട്ടിത്തെറിച്ചു.
ജൂലൈ 10ന് ചില കാര്യങ്ങൾ ചോദിച്ചറിയാനെന്നുപറഞ്ഞ് വിളിച്ചുവരുത്തിയ പൊലീസ് ദിലീപിനെ അറസ്റ്റ് ചെയ്തു. പിറ്റേദിവസം ‘അമ്മ’ പുറത്താക്കി. പിന്നീട് 85 ദിവസം നീണ്ട ജയിൽവാസം. അഞ്ച് ജാമ്യാപേക്ഷകൾ കോടതി തള്ളി. ഒടുവിൽ ഒക്ടോബർ മൂന്നിന് ജാമ്യം. കുറ്റപത്രം കോടതിയിലെത്തുേമ്പാൾ തെൻറ റസ്റ്റാറൻറിെൻറ ഉദ്ഘാടനത്തിന് കോടതി അനുമതിയോടെ ദുബൈയിലേക്ക് പറക്കാനൊരുങ്ങുകയാണ് ദിലീപ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.