ദിലീപിെൻറ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; ഹരജി ചൊവ്വാഴ്ച്ച പരിഗണിക്കും
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ഹരജി ഹൈക്കോടതി ചൊവ്വാഴ്ച്ച പരിഗണിക്കും. അത് വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ് നൽകി. ജസ്റ്റിസ് പി ഗോപിനാഥാണ് ഹർജി പരിഗണിച്ചത്. ഹരജി പരിഗണിക്കവേ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴി പരിശോധിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
അതിനിടെ, നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഉടൻ കോടതിക്ക് കൈമാറണമെന്ന് ദിലീപ് വിചാരണാ കോടതിയോട് ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ ഡിവൈ.എസ്.പി ബൈജു പൗലോസിെൻറ കൈവശമുണ്ടെന്നും അത് ദുരുപയോഗപ്പെടുത്താനും മറ്റുള്ളവരുടെ കൈകളിലെത്താനും സാധ്യതയുണ്ടെന്നും, അതിനാൽ ഉടൻ ഇത് കോടതിക്ക് കൈമാറാൻ ഡിവൈ.എസ്.പിയോട് നിർദേശിക്കണമെന്നുമാണ് അസാധാരണമായ ഹരജിയിൽ ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയായ ബിജു പൗലോസായിരുന്നു ഇന്നലെ ദിലീപിന്‍റെ ഗ്രാൻഡ് പ്രൊഡക്ഷൻസ് എന്ന നിർമാണക്കമ്പനിയിൽ ദൃശ്യങ്ങൾ എത്തിയോ എന്ന് പരിശോധിക്കാൻ എത്തിയത്.
ബിജു പൗലോസിന് തന്നോടുള്ള പ്രതികാരത്തിന്‍റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നത് എന്നാണ് ദിലീപ് വാദിക്കുന്നത്. അപായപ്പെടുത്താൻ ഗൂഢാലോചനയെന്ന കേസ് പൊലീസിന്‍റെ കള്ളക്കഥയാണെന്നും മുൻകൂർ ജാമ്യം തേടിയുള്ള ഹരജിയിൽ ദിലീപ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.