Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദിലീപിന്‍റെ റിമാൻഡ്...

ദിലീപിന്‍റെ റിമാൻഡ് കാലാവധി നീട്ടി

text_fields
bookmark_border
dileep actress attack
cancel

​അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ അറസ്​റ്റിലായി ജയിലിൽ കഴിയുന്ന നടൻ ദിലീപി​​െൻറ റിമാൻഡ്​ കാലാവധി അങ്കമാലി ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ കോടതി വീണ്ടും 14 ദിവസത്തേക്ക്​ നീട്ടി. ആഗസ്​റ്റ്​ എട്ട്​ വരെയാണ്​ റിമാൻഡ്​ നീട്ടിയത്​. ആലുവ സബ്​ജയിലിലുള്ള ദിലീപിനെ ചൊവ്വാഴ്​ച രാവിലെ കോടതി പിരിയുന്നതിന്​ തൊട്ട്​ മുമ്പായി വീഡിയോ കോൺഫറൻറിങ്​ സംവിധാനം ഉപയോഗിച്ച്​ സ്​കൈപ്​ വഴിയാണ്​ ഹാജരാക്കിയത്​​. ആരോഗ്യ പ്രശ്​നങ്ങളുണ്ടോ എന്ന മജിസ്​ട്രേറ്റി​​െൻറ ചോദ്യത്തിന്​ ‘ഇല്ല’ എന്നായിരുന്നു ദിലീപി​​െൻറ മറുപടി. തുടർന്നാണ്​ റിമാൻഡ്​ കാലാവധി നീട്ടി ഉത്തരവായത്​​.

ഇൗ മാസം പത്തിന്​ അറസ്​റ്റിലായ ദിലീപിനെ 14 ദിവസത്തെ റിമാൻഡ്​ കാലാവധി പൂർത്തിയായതിനെത്തുടർന്ന്​ ചൊവ്വാഴ്​ച അങ്കമാലി കോടതിയിൽ ഹാജരാക്കേണ്ടതായിരുന്നു. എന്നാൽ, സുരക്ഷപ്രശ്​നം കണക്കിലെടുത്ത്​ നേരിട്ട്​ ഹാജരാക്കുന്നത്​ ഒഴിവാക്കി പകരം വീഡിയോ കോൺഫ്രൻസിങ്​ സംവിധാനം ഉപയോഗിക്കാൻ അന്വേഷണ സംഘം കോടതിയിൽ അനുമതി നേടുകയായിരുന്നു. ക്യാമറകൾ വഴിയുള്ള വീഡിയോ കോൺഫറൻസിങ്ങിന്​ സാ​േങ്കതിക തകരാർ നേരിട്ടതിനെത്തുടർന്നാണ് സ്​കൈപിലൂടെ കോടതി കോടതി നടപടികൾ പൂർത്തിയാക്കിയത്​.

ദിലീപി​​െൻറ ജാ​മ്യാപേക്ഷ തിങ്കളാഴ്​ച ഹൈകോടതി തള്ളിയതിനാൽ നാമമാത്ര നടപടിക്രമങ്ങളാണ്​ ​മജിസ്​ട്രേറ്റ്​ കോടതിയിൽ ഉണ്ടായിരുന്നത്​. ​ദിലീപിനെ കോടതിയിൽ ഹാജരാക്കു​േമ്പാൾ അനുകൂലിച്ചും പ്രതികൂലിച്ചും ജനങ്ങൾ തടിച്ചുകൂടുന്നത്​ സുരക്ഷാ പ്രശ്​നങ്ങൾ സൃഷ്​ടിക്കുമെന്നായിരുന്നു പൊലീസി​​െൻറ വാദം. റിമാൻഡ്​ കാലയളവിനിടെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ദിലീപിനെ മൂന്ന്​ ദിവസം പൊലീസ്​ കസ്​റ്റഡിയിൽ വാങ്ങിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsactress attackmalayalam newsdillep custodycustody extended
News Summary - Dileeps custody extended-kerala news
Next Story