കുമരകത്തെ വിവാദ വസ്തുവിൽ സർക്കാർ പുറേമ്പാക്കില്ലെന്ന് കലക്ടറുടെ റിപ്പോർട്ട്
text_fieldsകോട്ടയം: കുമരകത്ത് നടൻ ദിലീപ് വാങ്ങിയശേഷം വിറ്റ ഭൂമിയിൽ സർക്കാർ പുറേമ്പാക്കില്ലെന്ന് േകാട്ടയം ജില്ല കലക്ടറുടെ റിപ്പോർട്ട്. 2005ലാണ് കുമരകത്ത് മൂന്ന് ഏക്കർ 31 സെൻറ് സ്ഥലം ദിലീപ് വാങ്ങിയത്. 2007ൽ ഇത് മുംബൈ സ്വദേശിയുടെ ദുബൈ ആസ്ഥാനമായ കമ്പനിക്ക് വിറ്റു. ൈകയേറ്റം ഉൾപ്പെടെയാണ് ഭൂമി വിറ്റതെന്ന് പരാതി ഉയർന്നിരുന്നെങ്കിലും അന്വേഷണമൊന്നും നടന്നിരുന്നില്ല.
നടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതോടെ ൈകയേറ്റം വീണ്ടും ചർച്ചയായി. ഇതോടെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ആരോപണം അന്വേഷിക്കാൻ കലക്ടർക്ക് നിർദേശം നൽകുകയായിരുന്നു. തുടർന്ന് ദിലീപ് ഭൂമി വിൽപന നടത്തിയ സ്ഥലത്ത് സർവേ സൂപ്രണ്ടും അഡീ. തഹസിൽദാറും പരിശോധന നടത്തുകയും രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു.
ഇതിെൻറ അടിസ്ഥാനത്തിലാണ് കുമരകത്ത് ഭൂമിയിൽ ൈകയേറ്റമില്ലെന്ന് കാട്ടി കലക്ടർ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.