ദിലീപിെൻറ ഭൂമി കൈയേറ്റം: റവന്യൂ വകുപ്പ് പ്രാഥമിക അന്വേഷണം തുടങ്ങി
text_fieldsആലങ്ങാട് (കൊച്ചി): നടൻ ദിലീപ് എറണാകുളം കുന്നുകര പഞ്ചായത്തിൽ ഭാര്യയായിരുന്ന മഞ്ജു വാര്യരുടെ പേരിൽ വാങ്ങിയ ഭൂമിയോടു ചേർന്ന പുറമ്പോക്ക് ൈകയേറിയെന്ന പരാതിയിൽ റവന്യൂ വകുപ്പ് പ്രാഥമിക അന്വേഷണം തുടങ്ങി. ൈകയേറ്റം കണ്ടെത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് ജി.ഡി ഷിജു മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിമാർക്കും പരാതി നൽകിയിരുന്നു.
അന്വേഷണത്തിെൻറ ഭാഗമായി പറവൂർ തഹസിൽദാരുടെ നിർദേശപ്രകാരം കരുമാല്ലൂർ വില്ലേജ് ഓഫിസർ പി.ജി. രാജീവും താലൂക്ക് സർവെയർമാരും സ്ഥലത്തെത്തി . എന്നാൽ, പ്രദേശത്തെ എല്ലാ കൈയേറ്റവും അളക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്, ബി.ജെ.പി പ്രവർത്തകർ രംഗത്തെത്തിയത് സർവെക്ക് തടസ്സമായി. പരാതി നൽകുകയാണെങ്കിൽ അടുത്തദിവസങ്ങളിൽ ആ പ്രദേശങ്ങളും പരിശോധിക്കാമെന്ന് ഉദ്യോസ്ഥർ ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്. തുടർന്ന് പരിശോധന ആരംഭിച്ചെങ്കിലും കൃത്യമായ അളവ് നിർണയിക്കാൻ കഴിഞ്ഞില്ല.
ദിലീപിെൻറയും മഞ്ജുവിെൻറയും പേരിൽ നാല് സർവേ നമ്പറുകളിലായാണ് ഭൂമിയുള്ളത്. അതുകൊണ്ട് എല്ലാ സർേവ നമ്പറുകളും പരിശോധിക്കേണ്ടിവരും. ഇതിന് കൂടുതൽ സമയമെടുക്കും. വരുംദിവസങ്ങളിൽ പരിശോധന നടത്തി കൈയേറ്റം കണ്ടെത്താനാണ് റവന്യൂ ഉദ്യോഗസ്ഥരുടെ ശ്രമം. ഈ ഭൂമിയിലൂടെയുള്ള പൊതുവഴി അടച്ചുകെട്ടിയിരിക്കുകയാണെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മതിൽ പൊളിക്കാൻ ശ്രമിച്ചു. ഒരു ഭാഗം പൊളിച്ചപ്പോഴേക്കും പൊലീസെത്തി തടഞ്ഞു.
ദിലീപിേൻറതുൾപ്പെടെ മുഴുവൻ കൈയേറ്റങ്ങൾ കണ്ടെത്താൻ നടപടി ഉണ്ടാകാത്തപക്ഷം സമരപരിപാടികൾ സംഘടിപ്പിക്കാനാണ് യു.ഡി.എഫ് -ബി.ജെ പി പ്രവർത്തകരുടെ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.