Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 6:19 PM GMT Updated On
date_range 14 March 2022 6:19 PM GMTമാധ്യമങ്ങളെ വിലക്കണമെന്ന ദിലീപിന്റെ ഹരജി മാറ്റി
text_fieldsbookmark_border
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാകുന്നതുവരെ കേസ് വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന നടൻ ദിലീപിന്റെ ഹരജി ഹൈകോടതി പത്തുദിവസത്തിനു ശേഷം പരിഗണിക്കാൻ മാറ്റി.
തിങ്കളാഴ്ച ഹരജി പരിഗണിക്കവേ കേസ് മാറ്റണമെന്ന് ഹരജിക്കാർ തന്നെ ആവശ്യപ്പെടുകയായിരുന്നു. രഹസ്യ വിചാരണയാണ് നടക്കുന്നതെങ്കിലും വിവരങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും ഇതിനെതിരെ നടപടിയില്ലെന്നുമാണ് ദിലീപിന്റെ ഹരജിയിലെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story