കേരള സ്റ്റോറി തൽക്കാലം പ്രദർശിപ്പിക്കില്ലെന്ന് താമരശേരി രൂപത
text_fieldsകോഴിക്കോട്: 'ദ കേരള സ്റ്റോറി' എന്ന സിനിമ തൽക്കാലം പ്രദർശിപ്പിക്കില്ലെന്ന് താമരശേരി രൂപത. തെരഞ്ഞെടുപ്പ് കാലത്ത് സിനിമ പ്രദര്‍ശനം നടത്തുന്നത് തെറ്റായ രാഷ്ട്രീയ സന്ദേശം നല്‍കുമെന്ന വിലയിരുത്തലിലാണ് ഈ തീരുമാനം. ഇടുക്കി രൂപതയക്ക് പിന്തുണ പ്രഖ്യാപിച്ച് കേരള സ്റ്റോറി സിനിമ രൂപതയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു താമരശേരിയിലെ കെ.സി.വൈ.എം നേതൃത്വം പ്രഖ്യാപിച്ചത്.
ഇതേ നിലപാട് പ്രഖ്യാപിച്ച തലശേരി രൂപത അന്നുതന്നെ ഈ തീരുമാനത്തില്‍ നിന്ന് പിന്‍മാറിയെങ്കിലും നിലപാടുമായി മുന്നോട്ട് പോയ താമരശേരി രൂപതയാണ് സിനിമ പ്രദര്‍ശനം ഉടന്‍ വേണ്ടെന്ന തീരുമാനത്തിലേക്ക് ഇപ്പോള്‍ എത്തിയത്. പൊതുതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിവാദ സിനിമ പ്രദര്‍ശിപ്പിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന വിലയിരുത്തലാണ് ഈ തീരുമാനത്തിലേക്ക് നയിച്ച പ്രധാന കാരണം. അതേസമയം, പ്രണയക്കെണിക്കെതിരായ ബോധവല്‍ക്കരണം തുടരുമെന്ന് രൂപത നേതൃത്വം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.