നിർബന്ധിത പാദപൂജ: പൊതുവിദ്യാഭ്യാസ ഡയറക്ടർ വിശദീകരണം തേടി
text_fieldsതൃശൂര്‍: ചേര്‍പ്പിലെ സഞ്ജീവനി മാനേജ്മെൻറിന് കീഴിലുള്ള ഗേള്‍സ് ഹൈസ്കൂളില്‍ കുട്ടികളെ നിര്‍ബന്ധിത പാദപൂജ ചെയ്യിച്ച സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ വിശദീകരണം തേടി. തൃശൂർ ജില്ലാ വിദ്യാഭ്യാസ ഒാഫീസറോടാണ് വിശദീകരണം ആവശ്യപ്പെട്ടത്.
അതേസമയം, ഗുരുപൂജ എല്ലാ വര്‍ഷവും സ്കൂളില്‍ നടക്കുന്നതാണെന്ന് സ്കൂള്‍ മാനേജര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗുരുപൂജ സംഘടിപ്പിക്കണമെന്ന പൊതുവിദ്യാഭ്യാസ വകുപ്പിെൻറ സര്‍ക്കുലര്‍ മാത്രമാണ് ഈ വര്‍ഷം പുതുതായി ഉണ്ടായതെന്നും സ്കൂള്‍ മാനേജര്‍ അറിയിച്ചു.
സര്‍ക്കാര്‍ സ്കൂളുകളില്‍ 'ഗുരുവന്ദനം' പരിപാടി അവതരിപ്പിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാറാണ് ഉത്തരവിറക്കിയത്. അനന്തപുരി ഫൗണ്ടഷന് സെക്രട്ടറിയുടെ കത്തിെൻറ അടിസ്ഥാനത്തിലാണ് ജൂണ്‍ 26ന് ഉത്തരവിറക്കിയത്. എന്നാല്‍, ഗുരുവന്ദനം നടത്താന്‍ അനുമതി നല്കി എന്നതിെൻറ അര്‍ഥം പാദപൂജ നടത്താമെന്നെല്ലന്ന് ഡി.പി.െഎ പ്രതികരിച്ചു. ചേര്‍പ്പ് സ്കൂളിലെ പാദപൂജയില്‍ തൃശൂര്‍ ഡി.ഇ.ഒയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കുട്ടികളെ നിര്‍ബന്ധിത പാദപൂജ ചെയ്യിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വനിത ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ് ബാലാവകാശ കമീഷന് പരാതി നൽകി. വിദ്യാർഥികളെ ഏതെങ്കിലും മതത്തിെൻറയോ ജാതിയുടെയോ ആചാരങ്ങള്‍ നിര്‍ബന്ധിച്ച് ചെയ്യിക്കുന്നത് നിയമലംഘനവും മനുഷ്യാവകാശ വിരുദ്ധവുമാണ്. കരിക്കുലത്തിെൻറ ഭാഗമായ പാഠ്യ-പാഠ്യേതര വിഷയങ്ങള്‍ക്ക് പുറമെ കുട്ടികളില്‍ വിശ്വാസപരമോ ആചാരപരമോ ആയ കാര്യങ്ങള്‍ അടിച്ചേല്പിക്കുന്നത് മൗലികാവകാശ ലംഘനത്തോടൊപ്പം ബാലപീഡനവുമാണെന്നും വനിതാ ലീഗ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.