ഡിഫ്തീരിയ: പേരാവൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി മരിച്ചു
text_fieldsപേരാവൂര്‍: ഡിഫ്തീരിയ ബാധിച്ച് ഗുരുതരാവസ്ഥയിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. വളയങ്ങാട് കുന്നത്ത് കൂലോത്ത് ഉദയന്‍-തങ്കമണി ദമ്പതികളുടെ മകള്‍ ശ്രീ പാര്‍വതി(14)യാണ് മരിച്ചത്. കഴിഞ്ഞ ആഴ്ച സ്‌കൂളില്‍ നിന്നും വിനോദയാത്രപോയി വന്നതിന് ശേഷമാണ് ശ്രീപാര്‍വ്വതിയില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടത്. പനിയും ചുമയും മൂർച്ഛിച്ചതിനെ തുടര്‍ന്ന് പേരാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഡിഫ്ത്തീരിയയാണെന്ന് കണ്ടെത്തിയത്. ആദർശ് ഏക സഹോദരനാണ്.
ശ്രീപാര്‍വ്വതി നേരത്തെ ദേശീയ രോഗപ്രതിരോധ പദ്ധതി പ്രകാരമുള്ള കുത്തിവെപ്പുകള്‍ ഭാഗികമായേ എടുത്തിരുന്നുള്ളു. ഇതിനാൽ പ്രതിരോധ ശക്തി കുറഞ്ഞതാവാം രോഗം പിടിപെടാന്‍ കാരണമെന്നാണ് ആരോഗ്യ വകുപ്പിെൻറ നിഗമനം. സംഭവത്തെ തുടര്‍ന്ന് കുട്ടി പഠിച്ച സ്‌കൂളിലും സമീപ പ്രദേശങ്ങളിലും ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ശ്രീപാർവ്വതി പഠിച്ച സ്കൂളിന് ഇന്ന് അവധി ആയിരിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.. സംസ്കാരം ഇന്ന് ഉച്ചക്ക് ഒരുമണിക്ക് വീട്ടുവളപ്പിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.