നയതന്ത്ര ചാനൽ വഴി സ്വർണക്കടത്ത്; മുഖ്യമന്ത്രിയടക്കമുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്ന് ഹരജി
text_fieldsകൊച്ചി: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിലും കറൻസി കടത്തിലും മുഖ്യമന്ത്രി അടക്കമുള്ള ഉന്നതരുടെ പങ്ക് അന്വേഷിക്കാൻ കസ്റ്റംസിനും ഇ.ഡിക്കും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കോട്ടയം പാലാ സ്വദേശി അജി കൃഷ്ണൻ ഹൈകോടതിയിൽ ഹരജി നൽകി.
സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷിന് പിന്നീട് ജോലി നൽകിയത് ഹരജിക്കാരന്റെ നേതൃത്വത്തിൽ പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്.ആർ.ഡി.എസ് എന്ന എൻ.ജി.ഒ ആയിരുന്നു. സ്വർണക്കടത്തിലും കറൻസി കടത്തിലും മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ, മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് പങ്കുണ്ടെന്ന് കേസിലെ പ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും പലതവണ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലടക്കം വ്യക്തമാക്കിയിരുന്നു.ഹരജി ചൊവ്വാഴ്ച ഹൈകോടതി പരിഗണിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.