ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് പച്ചക്കറി; തമിഴ്നാടുമായി ഇന്ന് ചർച്ച
text_fieldsതിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കി തമിഴ്നാട്ടിൽനിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കുന്നതിന് സംസ്ഥാന സർക്കാർ നടപടി തുടങ്ങി. ഇതിെൻറ ഭാഗാമായി തമിഴ്നാടുമായി വ്യാഴാഴ്ച തെങ്കാശിയിൽ കൃഷി മന്ത്രി പി. പ്രസാദിെൻറ നേതൃത്വത്തിൽ ചർച്ച നടത്തും. തെങ്കാശിയിൽ പച്ചക്കറി സംഭരണശാല തുറക്കുന്ന കാര്യവും സംസ്ഥാന സർക്കാറിെൻറ പരിഗണനയിലുണ്ട്.
ഇക്കാര്യം ഉദ്യോഗസ്ഥതല ചർച്ചയിൽ സംസ്ഥാനം ഉന്നയിക്കും. തുടർന്ന്, ദക്ഷിണേന്ത്യൻ കൃഷിമന്ത്രിമാരുമായി കൂടിയാലോചന നടത്താനും തീരുമാനമുണ്ട്. ഇടനിലക്കാരെ ഒഴിവാക്കി കർഷകരിൽനിന്ന് നേരിട്ട് പച്ചക്കറി ശേഖരിക്കുന്നത് വഴി ഗുണമേന്മയുള്ള പച്ചക്കറിയെത്തിക്കാനാകുമെന്നാണ് കൃഷിവകുപ്പിെൻറ വിലയിരുത്തൽ. പച്ചക്കറി വില കുറഞ്ഞാലും തെങ്കാശിയിലെ സംഭരണ കേന്ദ്രം നിലനിർത്താനാണ് ആലോചന.തമിഴ്നാടിനു പുറമെ, കർണാടക, തെലങ്കാന എന്നിവിടങ്ങളിൽനിന്ന് ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറിയെത്തിക്കാൻ ശ്രമമുണ്ട്. തെലങ്കാനയിലെ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുമായി ആശയവിനിമയം പുരോഗമിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളുമായി ബന്ധപ്പെടാൻ നാലു ഉദ്യോഗസ്ഥരെ കൃഷി വകുപ്പ് ചുമതലപ്പെടുത്തിയിരുന്നു.
തെങ്കാശി ചർച്ചയിൽ സംസ്ഥാന ഹോർട്ടികൾച്ചർ എം.ഡിയും തമിഴ്നാട്ടിലെ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ പ്രതിനിധികളും പങ്കെടുക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.