ഗീതു മോഹൻദാസിനെതിരെ പരാതിയുമായി സംവിധായകൻ ലിജു കൃഷ്ണ
text_fieldsകൊച്ചി: നടിയും സംവിധായികയുമായ ഗീതു മോഹൻദാസിനും സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യു.സി.സിക്കുമെതിരെ സംവിധായകൻ ലിജു കൃഷ്ണ സിനിമ സംഘടനകൾക്ക് പരാതി നൽകി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'പടവെട്ട്' സിനിമയുടെ സംവിധായകനാണ് ലിജു കൃഷ്ണ. ഗീതു മോഹൻദാസ് തന്നെ മാനസികമായി വേട്ടയാടുകയാണെന്നാണ് പരാതിയിലെ പ്രധാന ആരോപണം. 'പടവെട്ട്' സിനിമക്കെതിരെ ഗീതു മോഹൻദാസ് നിരന്തരം മോശം പ്രചാരണം നടത്തി.
തനിക്കെതിരെ ഉണ്ടായ ലൈംഗികാതിക്രമ കേസിന്‍റെ അന്വേഷണവുമായി സഹകരിച്ചിട്ടും ഡബ്ല്യു.സി.സിയെ കൂട്ടുപിടിച്ച് തന്‍റെ പേരുപോലും സിനിമയിൽനിന്ന് മായ്ക്കാൻ ശ്രമിച്ചു. 'പടവെട്ടി'ന്‍റെ കഥ മുമ്പ് ഗീതു മോഹൻദാസിനോട് പറഞ്ഞിരുന്നു. അവർ ചില തിരുത്തലുകൾ ആവശ്യപ്പെട്ടെങ്കിലും അതിന് തയാറായില്ല. പ്രിവ്യൂ കാണിക്കേണ്ടി വന്നപ്പോഴും സിനിമയുടെ ഭാഗമല്ലാത്ത അവർ തിരുത്തൽ ആവശ്യപ്പെട്ടെന്നും ലിജു പറഞ്ഞു. സിനിമരംഗത്തുള്ള പെൺകുട്ടി നൽകിയ ലൈംഗികാതിക്രമ കേസിൽ മുമ്പ് ലിജു കൃഷ്ണ അറസ്റ്റിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.