Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസച്ചിയുടെ കണ്ണുകൾ ദാനം...

സച്ചിയുടെ കണ്ണുകൾ ദാനം ചെയ്​തു; മൃതദേഹം കൊച്ചിയിലെത്തിച്ചു

text_fields
bookmark_border
സച്ചിയുടെ കണ്ണുകൾ ദാനം ചെയ്​തു; മൃതദേഹം കൊച്ചിയിലെത്തിച്ചു
cancel

തൃശൂർ: അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (സച്ചിദാനന്ദൻ)യുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. സച്ചിയുടെ കണ്ണുകൾ ദാനം ചെയ്​തു. മൃതദേഹം ഹൈകോടതി പരിസരത്ത്​ പൊതുദർശനത്തിന്​ വെച്ച​േശഷം വീട്ടിലേക്ക്​ കൊണ്ടുപോകും. വെള്ളിയാഴ്​ച വൈകിട്ട്​ മൂന്നിന്​ കൊച്ചി രവിപുരം ശ്​മശാനത്തിൽ സംസ്​കരിക്കും. 

വ്യാഴാഴ്​ച രാത്രിയാണ്​ സച്ചി അന്തരിച്ചത്​. തിങ്കളാഴ്​ച സ്വകാര്യ ആശുപത്രിയിൽ നടത്തിയ ഇടുപ്പ്​ മാറ്റിവെക്കൽ ശസ്​ത്രക്രിയക്ക്​ ശേഷമുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ്​ ഇദ്ദേഹത്തി​​​െൻറ നില ഗുരുതരമായത്​. തുടർന്ന്​ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലേക്ക്​ മാറ്റി. ആരോഗ്യ നില വഷളായതിനെ തുടർന്ന്​ തീവ്രപരിചരണ വിഭാഗത്തിലേക്ക്​ മാറ്റി. തുടർന്ന്​ ഇന്നലെ രാത്രി വീണ്ടും ഹൃദയഘാതം സംഭവിക്കുകയായിരുന്നു. 

സച്ചിയുടെ ഇടുപ്പ്​ മാറ്റ ശാസ്​ത്രക്രിയയിൽ പിഴവുണ്ടായില്ല. ആരോപണങ്ങൾ അടിസ്​ഥാന രഹിതമാണ്​. ശസ്​ത്രക്രിയക്ക്​ ശേഷം സച്ചി ആരോഗ്യവാനായിരുന്നുവെന്നും​ സച്ചിയെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്​ടർ പറഞ്ഞു. 

2007ൽ ചോക്കളേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പമാണ് സച്ചി തിരക്കഥാകൃത്തായി രംഗപ്രവേശനം ചെയ്തത്. റോബിൻഹുഡ്​, മേക്കപ്​മാൻ, സീനിയേഴ്​സ്​, ഡബിൾസ്​ എന്നീ സിനിമകൾക്ക് സച്ചി-സേതു കൂട്ടുകെട്ട് തിരക്കഥയൊരുക്കി.

2012ൽ റൺ ബേബി റൺ എന്ന ചിത്രത്തിലൂടെയാണ് സച്ചി സ്വതന്ത്ര തിരക്കഥാകൃത്തായത്. ചേട്ടായീസ്​, ഷെർലക്​ ടോംസ്​, രാമലീല എന്നീ ചിത്രങ്ങൾക്കും തിരക്കഥയൊരുക്കി. 2015ൽ പൃഥ്വിരാജ് നായകനായി പുറത്തിറങ്ങിയ അനാർക്കലിയാണ് സച്ചി സംവിധാനം ചെയ്ത ആദ്യ ചിത്രം. അയ്യപ്പനും കോശിയും സിനിമയുടെ തിരക്കഥയും സച്ചിയുടേതാണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsdeath newsmovie newsSachydirector sachy
News Summary - Director Sachi Passes Away -Kerala news
Next Story