സിദ്ദീഖിന്‍റ ഖബറടക്കം ഇന്ന് വൈകീട്ട്; കൊച്ചിയിൽ പൊതുദർശനം
text_fieldsകൊച്ചി: സംവിധായകൻ സിദ്ദീഖിന്‍റെ ഖബറടക്കം ഇന്ന് വൈകീട്ട് നടക്കും. രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 വരെ കൊച്ചി കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനമുണ്ടാകും. തുടർന്ന് കാക്കനാട് മനക്കക്കടവിലെ വീട്ടിലേക്ക് കൊണ്ടുപോകും. വൈകീട്ട് ആറിന് എറണാകുളം സെൻട്രൽ ജുമാമസ്ജിദിലാണ് ഖബറടക്കം.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സിദ്ദീഖിന്‍റെ അന്ത്യം. 63 വയസായിരുന്നു. ന്യൂമോണിയയും കരൾ രോഗവും ബാധിച്ച് ചികിത്സയിലായിരുന്ന സിദ്ദീഖിന് ശനിയാഴ്ച ഹൃദയാഘാതം കൂടി അനുഭവപ്പെട്ടതോടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു.
സിദ്ദീഖിന്‍റെ വിയോഗത്തിൽ ദു:ഖത്തിലാഴ്ന്നിരിക്കുകയാണ് മലയാള സിനിമാരംഗം. ആദരാഞ്ജലിയർപ്പിക്കാനും അവസാനമായി കാണാനുമായി വിവിധ മേഖലകളിൽ നിന്നുള്ളവർ കൊച്ചിയിലേക്ക് എത്തുകയാണ്.
തനിക്ക് നഷ്ടമായത് വെറുമൊരു സുഹൃത്തിനെയല്ല, ലോകത്തെ ഏറ്റവും നല്ല സുഹൃത്തിനെയാണെന്ന് സിദ്ദീഖിന്‍റെ സന്തതസഹചാരി നടൻ ലാൽ പറഞ്ഞു. പതിനാറാം വയസ്സിൽ കൂട്ടുകാരായതാണ് ഞങ്ങൾ. അന്നുതൊട്ട് അടുത്തറിഞ്ഞയാളാണ് സിദ്ദീഖ്. സിദ്ദീഖ്‌ലാൽ എന്നത് ഒറ്റപ്പേരാണെന്ന് ആളുകൾ കരുതിയ കാലമുണ്ടായിരുന്നു. അത്രത്തോളം ആഴത്തിലാണ് ആ സൗഹൃദം -ലാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.