Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംവിധായകൻ വിനയന്‍റെ...

സംവിധായകൻ വിനയന്‍റെ വിലക്ക്; ഫെഫ്കയുടെ ഹരജി സുപ്രീംകോടതി തളളി

text_fields
bookmark_border
vinayan
cancel

കൊച്ചി: സംവിധായകൻ വിനയന്‍റെ വിലക്കുമായി ബന്ധപ്പെട്ട് ഫെഫ്‍ക സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. വി​ന​യ​ന് ഫെ​ഫ്ക 81,000 രൂ​പ പി​ഴ​യൊ​ടു​ക്ക​ണ​മെ​ന്ന നാ​ഷ​ണ​ൽ ക​മ്പ​നി ഓ​ഫ് ലോ ​അ​പ്പ​ലേ​റ്റ് ട്രൈ​ബ്യൂ​ണ​ൽ, കോമ്പറ്റീഷന്‍ കമ്മീഷൻ എന്നിവയുടെ വി​ധി ചോ​ദ്യം ചെ​യ്ത് സ​മ​ർ​പ്പി​ച്ച ഹ​രജിയാണ് സു​പ്രീം​കോ​ട​തി ത​ള്ളിയത്.

ജസ്റ്റിസ് ആര്‍. എഫ് നരിമാൻ അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിച്ചത്. പി​ഴ​ത്തു​ക കു​റ​ക്കണ​മെ​ന്ന ആ​വ​ശ്യവും കോടതി പരിഗണിച്ചില്ല. ട്രേ​ഡ് യൂ​ണി​യ​ൻ ആ​ക്ട് പ്ര​കാ​രം രൂ​പീ​ക​രി​ച്ച ഫെ​ഫ്ക ഒ​രു തൊ​ഴി​ലാ​ളി സം​ഘ​ട​ന​യാ​ണെ​ന്നും ഇ​ത്ത​രം സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ പ​രി​ഗ​ണി​ക്കേ​ണ്ട​ത് ലേ​ബ​ർ കോ​ട​തി​യാ​ണെ​ന്നു​മാ​യി​രു​ന്നു സു​പ്രീം​കോ​ട​തി​യി​ലെ വാ​ദം.

തനിക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച് വിനയൻ നൽകിയ ഹരജിയിൽ 2017 മാർച്ചിൽ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ താരസംഘടനയായ അമ്മക്ക് നാലുലക്ഷം രൂപയും ഫെഫ്കക്ക് 81, 000 രൂപയും പിഴ ചുമത്തിയിരുന്നു. വി​ധി​ക്കെ​തി​രേ ഫെ​ഫ്ക മാ​ത്ര​മാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FefkaDirector Vinayansupreme court
Next Story