എയ്ഡഡ് സ്കൂൾ നിയമനങ്ങളിൽ ഭിന്നശേഷി സംവരണം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ നിയമനങ്ങളിൽ ഭിന്നശേഷിക്കാർക്ക് 2017 വരെ മൂന്നു ശതമാനവും 2017 ഏപ്രിൽ 19 മുതൽ നാലു ശതമാനവും മുൻകാല പ്രാബല്യത്തിൽ സംവരണമുറപ്പാക്കാൻ നിർദേശിച്ച് സർക്കാർ ഉത്തരവ്. 1996 ഫെബ്രുവരി ഏഴു മുതൽ 2017 ഏപ്രിൽ 18 വരെയുള്ള തസ്തികകളിലാണ് മൂന്നു ശതമാനം സംവരണം ഉറപ്പാക്കേണ്ടത്.
2017 ഏപ്രിൽ 19 മുതലാണ് നാലു ശതമാനം സംവരണം ഉറപ്പാക്കേണ്ടത്. ഇൗ കാലയളവിലുണ്ടായ ഒഴിവുകളിലെ നിയമനങ്ങളിൽ ഭിന്നശേഷി സംവരണത്തിലെ ബാക്ലോഗ് (കുറവ്) കണ്ടെത്താനും ഭാവിയിലുണ്ടാകുന്ന ഒഴിവുകളിൽ ഇത് നികത്താനും സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിെൻറ ഉത്തരവിൽ നിർദേശിക്കുന്നു. ഭിന്നശേഷിക്കാർക്ക് സംവരണം ഉറപ്പാക്കാതെയുള്ള നിയമനങ്ങളെ തുടർന്ന് ഇൗ അധ്യയന വർഷത്തെ എയ്ഡഡ് സ്കൂൾ നിയമനാംഗീകാര നടപടികൾ ഹൈകോടതി സ്റ്റേ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.