ഭിന്നശേഷിക്കാരുടെ ജോലി സംവരണം: റവന്യൂ വകുപ്പിന് മുഖ്യമന്ത്രിയുടെ കർശന നിർദേശം
text_fieldsതൃശൂർ: സർക്കാറിെൻറ ആദ്യവാർഷികത്തിൽ ഭിന്നശേഷിക്കാരുടെ ജോലിസംവരണ കാര്യത്തിൽ ഉഴപ്പിയ റവന്യൂ വകുപ്പിന് മുഖ്യമന്ത്രിയുടെ താക്കീത്. 20നകം നിയമന വിവരങ്ങൾ അറിയിക്കാനും ഇക്കാര്യങ്ങൾ നിലവിൽ കേസ് നടക്കുന്ന സുപ്രീംകോടതിയിൽ സമർപ്പിക്കാനുള്ള വിശദാംശങ്ങൾ തയാറാക്കി നൽകാനും മുഖ്യമന്ത്രി റവന്യൂ വകുപ്പിന് നിർദേശം നൽകി. നിയമനം വ്യക്തമാക്കി മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം സാമൂഹികനീതി വകുപ്പ് വീണ്ടും ഉത്തരവുമിറക്കി.
മൂന്ന് ശതമാനം സംവരണവും നിലവില്‍ സംസ്ഥാനത്ത് പരിഗണിക്കുന്ന 33, 66, 99 എന്ന ഊഴം ഒന്ന്, 34, 67 എന്ന ക്രമത്തിലേക്ക് ഭേദഗതി വരുത്തി 1996 മുതലുള്ള മുന്‍കാല പ്രാബല്യവും സഹിതം ഒഴിവുകള്‍ നികത്താൻ നിർദേശിച്ച് ഇക്കഴിഞ്ഞ എട്ടിനാണ് സാമൂഹിക നീതി വകുപ്പ് ഉത്തരവിറക്കിയത്. സർക്കാറിെൻറ വാർഷികാഘോഷത്തിെൻറ ഭാഗമായി മൂന്നുപേരെ േമയ് 30നകം ആദ്യഘട്ടമായി നിയമിക്കാൻ മുഖ്യമന്ത്രി റവന്യൂ വകുപ്പിന് നിർദേശം നൽകിയിരുന്നു.
നിലവിൽ ഒഴിവില്ലെന്ന മറുപടിയാണ് റവന്യൂ വകുപ്പ് മുഖ്യമന്ത്രിയുടെ ഓഫിസിന് നൽകിയത്. നാലുപേരെ സ്ഥാനക്കയറ്റത്തിലൂടെ നിയമിക്കുേമ്പാൾ ഒരാളെ നേരിട്ട് നിയമിക്കണമെന്നാണ് വ്യവസ്ഥ. നേരേത്ത, ഇത്തരം ഒഴിവുകൾ സ്ഥാനക്കയറ്റത്തിലൂടെ നികത്തുകയായിരുന്നു. എന്നാൽ, മുൻകാല പ്രാബല്യമനുസരിച്ച് നിയമനം നടത്തണമെന്ന ഉത്തരവിറങ്ങുമ്പോൾ ഒഴിവില്ലെങ്കിൽകൂടി സൂപ്പർ ന്യൂമററിയായി നിയമനം നടത്തണം. അത് ചെയ്യാതെയാണ് റവന്യൂ വകുപ്പ് ഒഴിവില്ലെന്ന മറുപടി നൽകിയത്.
എന്നാൽ, േമയ് 31ന് ഡെപ്യൂട്ടി കലക്ടർ തസ്തികയിൽനിന്ന് ഏഴുപേർ വിരമിക്കുന്നതുൾപ്പെടെ നൂറോളം ഒഴിവുകൾ മറച്ചുവെച്ചാണ് റവന്യൂ വകുപ്പ് മറുപടി നൽകിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉദ്യോഗാർഥികൾക്ക് വിവരാവകാശപ്രകാരം കിട്ടിയ മറുപടിയിൽ ലഭിച്ച വിവരങ്ങളുമായി മുഖ്യമന്ത്രിയെയും സാമൂഹികനീതി വകുപ്പിനെയും സമീപിച്ചതിനെ തുടർന്നാണ് 20നകം നിയമനം നൽകണമെന്നും ഇതിെൻറ വിശദാംശങ്ങൾ അറിയിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
1996 മുതലുള്ള മുൻകാല പ്രാബല്യം പരിശോധന പൂർത്തിയാക്കാൻ സാമൂഹിക നീതി വകുപ്പ് പി.എസ്.സിയെ ചുമതലപ്പെടുത്തിയിരുന്നു. ഇക്കാര്യം പൂർത്തിയാക്കിയതായി സാമൂഹിക നീതി വകുപ്പ് മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.