പൊതുപരിപാടിയിൽ ഭിന്നശേഷി വിദ്യാർഥി ഫുട്ബാൾ ആവശ്യപ്പെട്ടു; വീട്ടിലെത്തിച്ച് മന്ത്രി ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: പൊതുപരിപാടിക്കിടെ ഫുട്ബാൾ ആവശ്യപ്പെട്ട ഭിന്നശേഷി വിദ്യാർഥിക്ക് വീട്ടിലെത്തിച്ച് മന്ത്രി വി. ശിവൻകുട്ടി. കൊല്ലം ജില്ല പഞ്ചായത്തിെൻറ മോട്ടോറൈസ്ഡ് വീൽചെയർ വിതരണം ചെയ്യവേയാണ് പതിമൂന്നുകാരൻ ശ്രീഹരി മന്ത്രിയോട് പന്ത് ആവശ്യപ്പെട്ടത്
കുട്ടികളുമായി ആശയവിനിമയം നടത്തവേ 13കാരനായ ശ്രീഹരി മന്ത്രിയോട് പന്ത് ആവശ്യപ്പെടുകയായിരുന്നു. പന്ത് വാങ്ങി നൽകാമെന്ന് മന്ത്രി ഉറപ്പുപറഞ്ഞു. മന്ത്രി ഒപ്പിട്ട ഫുട്ബാൾ ശ്രീഹരിക്കെത്തിക്കാൻ എസ്.എഫ്.ഐ കൊല്ലം ജില്ല സെക്രട്ടറി അനന്തുവുമായി ബന്ധപ്പെട്ട് ചവറ ഏരിയ കമ്മിറ്റിയെ ചുമതലപ്പെടുത്തി.
എസ്.എഫ്.ഐ ഭാരവാഹികൾ കൊല്ലം പൊന്മനയിലെ ശ്രീഹരിയുടെ വീട്ടിൽ എത്തിച്ചുനൽകി. പന്തിൽ നിരവധി തവണ ഉമ്മെവച്ച ശ്രീഹരി മന്ത്രി 'അച്ചാച്ചന്' നന്ദി പറഞ്ഞു.
വീടിനടുത്തുള്ള ഫുട്ബാൾ താരം ശ്രീവിഷ്ണു പറഞ്ഞുകൊടുക്കുന്ന ഫുട്ബാൾ കഥകൾ ശ്രീഹരിയിൽ വലിയ സ്വാധീനം ചെലുത്തിയെന്ന് മത്സ്യത്തൊഴിലാളിയായ പിതാവ് ബിജു പറഞ്ഞു. മെസിയാണ് ശ്രീഹരിയുടെ ഇഷ്ടതാരം. ബിജുവിെൻറയും ജലജയുടെയും ഇരട്ടക്കുട്ടികളിൽ ഒരാളായ ശ്രീഹരി ശങ്കരമംഗലം ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.