ഒരു ആത്മീയ തേജസിന്‍റെ തിരോധാനം -കെ.പി രാമനുണ്ണി
text_fieldsകോഴിേക്കാട്: മാധ്യമം ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി എത്തുന്ന കാലത്താണ് പ്രൊഫ.കെ.എ സിദ്ദീഖ് ഹസനെ പരിചയപ്പെടുന്നത്. 'മാധ്യമം' പ്രസാധകരായിരുന്ന ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റിന്‍റെ ചെയർമാനായ അദ്ദേഹം സഹോദരനെ പോലെയാണ് എന്നെ കണ്ടിരുന്നത്. അസാധരണമായ ആത്മീയ തേജസ് ആ മുഖത്ത് നിന്ന് നമുക്ക് അനുഭവിക്കാൻ കഴിയും. പരിചയപ്പെടുന്ന എല്ലാവരിലും പോസിറ്റീവ് എനർജി പകർന്ന് നൽകിയ മനുഷ്യൻ കൂടിയായിരുന്നു അദ്ദേഹം.
അന്തരിച്ച ജമാഅത്തെ ഇസ്ലാമി മുൻ അഖിലേന്ത്യ ഉപാധ്യക്ഷനും കേരള മുൻ അമീറുമായിരുന്ന പ്രഫ.കെ.എ സിദ്ദീഖ് ഹസനെ അനുസ്മരിക്കുകയായിരുന്നു സാഹിത്യകാരനും എഴുത്തുകാരനുമായ കെ.പി രാമനുണ്ണി.
സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ പ്രെഫ.സിദ്ദീഖ് ഹസൻ നടത്തിയത് പക്വതയാർന്ന പ്രതികരണങ്ങളായിരുന്നു. ജമാഅത്തെ ഇസ്ലാമിയുമായി അഭിപ്രായവിത്യാസമുള്ളവരുമായി അദ്ദേഹത്തിന്‍റെ ഇടപെടലുകൾ ആകർഷണീയമായിരുന്നു. ഇസ്ലാമിന്റെ മാനവികമായ മൂല്യങ്ങൾ ഓരോ നിമിഷവും അദ്ദേഹം പിന്തുടർന്നു പോന്നു. എന്‍റെ ദൈവത്തിന്‍റെ പുസ്തകം എന്ന നോവലിനെ കുറിച്ച് ചർച്ച ചെയ്യാനും മറ്റുള്ളവർക്ക് ആ നോവൽ പരിചയപ്പെടുത്താനും അദ്ദേഹം മുൻകൈ എടുത്തിരുന്നു.സിദ്ദീഖ് ഹസന്‍റെ വിയോഗം പൊതുസമൂഹത്തിന് വലിയ നഷ്ടം തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.