സന്നദ്ധസേന പ്രവർത്തകർക്കുള്ള ദുരന്ത മുന്നൊരുക്ക പരിശീലനം ആരംഭിച്ചു
text_fieldsകൊച്ചി: ജില്ലാ ദുരന്ത നിവാരണ അതോറിറ്റി സംഘടിപ്പിക്കുന്ന സന്നദ്ധസേന പ്രവർത്തകർക്കുള്ള ദുരന്ത മുന്നൊരുക്ക പരിശീലനം എറണാകുളം ജില്ലയിൽ ആരംഭിച്ചു. കൊച്ചി കോർപ്പറേഷൻ പരിധിയിലെ സന്നദ്ധ സേന പ്രവർത്തകർക്കു പരിശീലനം നൽകിക്കൊണ്ട് പരിപാടിയുടെ ഉദ്ഘാടനം കnക്ടർ ഡോ. രേണു രാജ് നിർവഹിച്ചു.
ദുരന്ത മുഖങ്ങളിൽ സർക്കാർ സംവിധാനത്തോടൊപ്പം പൊതു ജനങ്ങളും രക്ഷാ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയാൽ ഒരു പരിധി വരെ ദുരന്തത്തിൻ്റെ ആഘാതം കുറക്കാനാകുമെന്ന് കലക്ടർ പറഞ്ഞു. 2018ൽ മഹാപ്രളയം വന്നപ്പോഴാണ് കൂട്ടായ പ്രവർത്തനത്തിൻ്റെ ആവശ്യകത നാം മനസ്സിലാക്കിയത്. കാലാവസ്ഥ പ്രവചനാതീതമായ ഈ കാലത്ത് എല്ലാവരും ദുരന്ത മുന്നൊരുക്ക പരിശീലനം നേടേണ്ടത് അത്യാവശ്യമാണ്. ഇതിനായി ലിംഗ-പ്രായ ഭേദമന്യേ എല്ലാവരും മുന്നോട്ട് വരണമെന്നും കലക്ടർ പറഞ്ഞു.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റും എറണാകുളം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ചേർന്ന് ജില്ലയിലെ 1000 സന്നദ്ധസേന പ്രവർത്തകർക്കാണ് വിവിധ വിഷയങ്ങളിൽ പരിശീലന പരിപാടികൾ നടത്തുന്നത്. ഇതിന്റെ ഭാഗമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ എട്ടു ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ജില്ലയിലെ എല്ലാ താലൂക്കുകളിലും പരിശീലനം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.